കൊല്ലം
ജില്ലയിൽ തിങ്കളാഴ്ച 198 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളിയിലും പഞ്ചായത്ത് പ്രദേശങ്ങളിൽ പിറവന്തൂർ, തഴവ, വെട്ടിക്കവല, പവിത്രേശ്വരം എന്നിവിടങ്ങളിലുമാണ് രോഗബാധിതർ കൂടുതലുള്ളത്. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 194 പേർക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേർക്കും ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 572 പേർ കോവിഡ് രോഗമുക്തരായി.
കൊല്ലം കോർപറേഷനിൽ 22 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി- –- ഒമ്പത്, പുനലൂർ- എട്ട്, കൊട്ടാരക്കര- അഞ്ച് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.പഞ്ചായത്ത് പ്രദേശങ്ങളിൽ പിറവന്തൂർ –- -17, തഴവ –- -14, വെട്ടിക്കവല- –- 10, പവിത്രേശ്വരം -ഒമ്പത്, അഞ്ചൽ, തൃക്കോവിൽവട്ടം എന്നിവിടങ്ങളിൽ ഏഴു വീതവും കരീപ്ര, ചാത്തന്നൂർ ഭാഗങ്ങളിൽ ആറു വീതവും കല്ലുവാതുക്കൽ- അഞ്ച്, ഇടമുളയ്ക്കൽ, ഉമ്മന്നൂർ, തലവൂർ, പൂയപ്പള്ളി പ്രദേശങ്ങളിൽ നാലു വീതവും ആദിച്ചനല്ലൂർ, ആലപ്പാട്, തെന്മല, തൊടിയൂർ, നെടുവത്തൂർ, മേലില എന്നിവിടങ്ങളിൽ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളിൽ രണ്ടും അതിൽ താഴെയുമാണ് രോഗബാധിതരുടെ എണ്ണം. കൊല്ലം സ്വദേശി സരസന്റെ (54) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..