17 January Sunday
കിഫ്ബിയെ സംരക്ഷിക്കാൻ നാടിന്റെ മുന്നേറ്റം

പുനലൂരിൽ നാളെ ലോങ്‌ വാൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020
പുനലൂർ
കിഫ്‌ബിയെ സംരക്ഷിക്കാൻ കൈകോർക്കാം എന്ന മുദ്രാവാക്യമുയർത്തി ചോഴിയക്കോട് മുതൽ പുനലൂർ താലൂക്കാശുപത്രിവരെ 35 കിലോമീറ്ററിൽ എൽഡിഎഫ്‌ ലോങ്‌‌വാൾ തീർക്കുന്നു. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചു മുതൽ 5.30 വരെയാണ്‌ സമരമെന്ന്‌ എൽഡിഎഫ്‌ നേതാക്കളായ എസ് ജയമോഹൻ, ജോർജ് മാത്യൂ, എസ് ബിജു, ജോബോയ് പെരേര, രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തി്ൽ പറഞ്ഞു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച് മലയോര ഹൈവേയിൽ 100 പേർവീതം അണിനിരന്നാണ് പ്രതിഷേധം.   
ജില്ലയുടെ കിഴക്കൻ മേഖലയിൽ 418 കോടി രൂപയാണ് കിഫ്‌ബിയിൽനിന്ന്‌ ചെലവഴിച്ചത്. മലയോരമേഖലയും, തീരദേശവും ഒരുപോലെ വികസന കുതിപ്പിലാണ്‌. പുനലൂർ താലൂക്ക് ആശുപത്രിക്ക്‌  ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പത്തു നിലയുള്ള ബഹുനില മന്ദിരം നിർമിക്കാൻ മാത്രം 68.59 കോടി രൂപ അനുവദിച്ചു. 
മലയോര ഹൈവേയ്ക്ക് മടത്തറ നിന്ന്‌ പുനലൂർ വരെ 201.67 കോടി രൂപയും ആയുർ, അഞ്ചൽ, പുനലൂർ, അഞ്ചൽ ബൈപ്പാസ് എന്നീ റോഡുകൾക്കായി 81.22 കോടി രൂപയും വാളകം, തടിക്കാട് അഞ്ചൽ മാർക്കറ്റ്, തടിക്കാട്, -അടുക്കള മൂല റോഡ് എന്നിവയ്‌ക്കായി 19.7 കോടി രൂപയും പുനലൂർ ടൗണിലെ റിങ് റോഡുകൾക്കായി 15.60 കോടിയും അനുവദിച്ചു. കോക്കാട് തടിക്കാട്, പൊലിക്കോട് റോഡിന് 10 കോടി രൂപയും അലിമുക്ക് അച്ചൻകോവിൽ റോഡിന് 13.85, കഴുതുരുട്ടി മാമ്പഴത്തറ റോഡിന് 10 കോടി, ആര്യങ്കാവ് റോസ് മല റോഡിന് 2.7 1 കോടി രൂപ, ചെങ്ങമനാട്-വാളകം- തടിക്കാട് -അഞ്ചൽ 14 കോടി എന്നിങ്ങനെ വികസന പ്രവർത്തനങ്ങൾ നടക്കുകയാണ്‌. നാടിന്റെ സമഗ്ര മുന്നേറ്റത്തിന് വഴിയൊരുക്കിയ കിഫ്ബിയെ തടയാനുള്ള ശ്രമമാണ്‌ യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ നിർവഹിക്കുന്നത്‌. ഇതിനെതിരായ നാടിന്റെ മുന്നേറ്റമാണ്‌ ലോങ്‌ വാൾ.  
ബുധനാഴ്‌ച വൈകിട്ട്‌ എല്ലാ കേന്ദ്രങ്ങളിലും പൊതുയോഗങ്ങൾ ചേരും. മലയോര ഹൈവേയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർ വീടിനു മുന്നിൽ പ്രതിഷേധത്തിൽ അണിനിരക്കും. മന്ത്രി കെ രാജു, കെ എൻ ബാലഗോപാൽ, മുല്ലക്കര രത്നാകരൻ, പി എസ് സുപാൽ, ബെന്നി കക്കാട് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top