24 November Tuesday

സ്‌കൂട്ടറിലെത്തി മാല കവർന്ന 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020

 

ചങ്ങനാശേരി
സ്‌കൂട്ടറിലെത്തി  മാല കവർന്ന രണ്ടു പേർ പിടിയിൽ. ചീരംചിറ പുതുപ്പറമ്പിൽ സഞ്ജയ്(19), പൂവം വലിയപറമ്പിൽ ജോഫിൻ(25) എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എംസി റോഡിൽ അഞ്ചൽകുറ്റി ഭാഗത്ത് കട നടത്തുകയായിരുന്ന സ്ത്രീയുടെ  മാലയാണ്‌ കവർന്നത്‌. ആലപ്പുഴയിലെ സ്വർണക്കടയിൽ പ്രതികൾ മാല വിറ്റു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കായി തെര1ച്ചിൽ നടത്തുന്നതിനിടെ ചങ്ങനാശേരി ഭാഗത്തുനിന്ന്‌ പിടികൂടുകയായിരുന്നു. മാല കണ്ടെടുത്തു. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് ചിങ്ങവനം എസ്എച്ച്ഒ ബിൻസ് ജോസഫ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top