28 November Saturday
കൈത്താങ്ങായി സംസ്ഥാന സർക്കാർ

കളറാകും’ ട്രാവൻകൂർ സിമന്റ്‌സ്

സ്വന്തം ലേഖികUpdated: Saturday Oct 24, 2020

നാട്ടകത്തെ ട്രാവൻകൂർ സിമന്റ്‌സ്  ലിമിറ്റഡ്

 

കോട്ടയം
നിറംമങ്ങിയ പ്രതീക്ഷകൾ കളർഫുളാകുന്ന ദിനം‌ കാത്തിരിക്കുകയാണ്‌ നാട്ടകം‌. പ്രതിസന്ധിയിൽ ഉഴറുന്ന നാട്ടകം ട്രാവൻകൂർ സിമന്റ്‌സിനെ സംസ്ഥാന സർക്കാർ ചേർത്ത്‌ പിടിക്കുമ്പോൾ, മനസിൽ നന്നായി ഉറച്ച പ്രൗഢ ഓർമകളുള്ള പഴയതലമുറയ്‌ക്ക്‌ ഇത്‌ ധന്യമുഹൂർത്തമാകും. 
കമ്പനിയുടെ പുനരുദ്ധാരണ, വൈവിധ്യവൽക്കരണ നടപടികളുടെ ഭാഗമായി ഗ്രേ സിമന്റ് ഉല്പാദന യൂണിറ്റിന്റെയും വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമാണ യൂണിറ്റിന്റെയും ശിലാസ്ഥാപനവും വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യ കുടിശിക വിതരണവും 26ന് പകൽ മൂന്നിന്‌ നടക്കും. ഗ്രേ സിമന്റ് ഉല്പാദന യൂണിറ്റും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണവും മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി കോൺക്രീറ്റ് പോസ്റ്റ് നിർമാണ യൂണിറ്റ് മന്ത്രി എം എം മണി ഉദ്ഘാടനംചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ  അധ്യക്ഷനാകും.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top