24 November Tuesday

ഇവിടെ ഇടതുപക്ഷംമാത്രം

വെബ് ഡെസ്‌ക്‌Updated: Saturday Oct 24, 2020
 ധർമശാല
ആന്തൂർ നഗരസഭ 2015ലാണ് നിലവിൽ വന്നത്. അതുവരെ തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്നു. മുസ്ലിംലീഗിന്റെ അധികാരക്കൊതിയാണ് തളിപ്പറമ്പിനെ വേർപെടുത്താനിടയാക്കിയത്. സംസ്ഥാനത്തെ പ്രതിപക്ഷമില്ലാത്ത നഗരസഭയെന്ന പ്രത്യേകതയുമുണ്ട്. ആന്തൂർ, മോറാഴ വില്ലേജുകൾ ഉൾപ്പെടുന്നതാണ് നഗരസഭ. ദേശീയ പ്രസ്ഥാനത്തിന്റെ സമരകേന്ദ്രമായ മോറാഴ എക്കാലവും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമാണ്. അടുക്കും ചിട്ടയുമുള്ള വികസന പ്രവർത്തനങ്ങളും ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലും ആന്തൂരിൽ ഇടതുപക്ഷത്തെ ജനങ്ങളുടെ മനസ്സിൽ ഉറപ്പിച്ചു നിർത്തി. അഞ്ചുവർഷത്തെ ഭരണത്തിൽ ഇടതുപക്ഷ അടിത്തറ വിപുലപ്പെടുത്താനും ജനോപകാര നിരവധി മാതൃകാ പദ്ധതികൾ ഏറ്റെടുക്കാനും ഫലപ്രദമായി നടപ്പാക്കാനും സാധിച്ച ഭരണസമിതിയാണ് നിലവിലുള്ളത്.
നഗരസഭ  കൗൺസിൽ രൂപീകരിക്കപ്പെടുമ്പോൾ പ്രഖ്യാപിച്ച 95 ശതമാനം പദ്ധതികളും പൂർത്തിയാക്കിയതിന്റെ കരുത്തിലാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഭവനരഹിതരില്ലാത്ത ആന്തൂർ എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ കഴിഞ്ഞതും ഇതിനകം 383 വീടുകൾ നൽകിയതും അഭിമാന നേട്ടമാണ്.  ആരോഗ്യ കേരളത്തിന് ഹരിതകേരള മിഷനുമായി സഹകരിച്ച് ക്ലീൻ ആന്തൂർ ഗ്രീൻ ആന്തൂർ എന്ന ബൃഹത്തായ പദ്ധതി നടപ്പാക്കി. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 560 ഏക്കറിൽ കൃഷിയിറക്കാൻ സാധിച്ചതിലൂടെ തരിശു‌രഹിത നഗരസഭ അംഗീകാരവും ലഭിച്ചു.
ധർമശാലമുതൽ പറശ്ശിനിക്കടവു‌വരെ ഗ്രീൻ ബെൽട്ട് സ്ഥാപിച്ച് മലിനീകരണം തടയാൻ നടപടി സ്വീകരിച്ചതും വെള്ളിക്കീൽ മുതുവാനിയിൽ എട്ട് കുടുംബങ്ങൾക്ക് ഒരുകോടി രൂപയുടെ ഫ്ലാറ്റ് നിർമിച്ച് നൽകിയതും വികസനത്തിന്റെ നാഴികക്കല്ലാണ്.
ദേശീയപാതക്ക് സമീപം ധർമശാലയിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാന മന്ദിരംകൂടി വരുന്നതോടെ നഗരസഭയുടെ മുഖഛായ മാറും. പി കെ ശ്യാമള ചെയർമാനും കെ ഷാജു വൈസ് ചെയർമാനുമായ ഭരണസമിതിയാണ് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽ കുന്നത്.
പ്രവാസി വ്യവസായിയുടെ ആത്മഹത്യയുടെപേരിൽ നഗര സഭയെ പ്രതികൂട്ടിൽ നിർത്താനുള്ള ശ്രമം അന്വേഷണ റിപ്പോർട്ട് വന്നതോടെ പൂർണമായി പൊളിഞ്ഞു. എതിരാളികളില്ലാതെ വികസന കുതിപ്പിലേക്ക് കൂടുതൽ കരുത്തോടെ മുന്നോട്ട് പോകാനൊരുങ്ങുകയാണ്  ചരിത്രഭൂമി.
 
കക്ഷിനിലയും വോട്ടർമാരും
ആകെ വാർഡുകൾ 28
സിപിഐ എം 27, സിപിഐ 1
ആകെ വോട്ടർമാർ -22,419
പുരുഷന്മാർ - 10,093. സ്ത്രീകൾ - 12,326.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top