സംസ്ഥാനജാഥ ഇന്ന് ജില്ലയിൽ

ചേർത്തല
കേരള ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന ജനറൽ സെക്രട്ടറി പി സജി നയിക്കുന്ന സമരപ്രചാരണ വാഹനജാഥ ഞായറാഴ്‌ച ജില്ലയിൽ പര്യടനം നടത്തും. ചേർത്തല, ആലപ്പുഴ, കായംകുളം എന്നിങ്ങനെ മൂന്നുകേന്ദ്രങ്ങളിലാണ് ജാഥയ്‌ക്ക് സ്വീകരണം നൽകുന്നത്. ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളിദ്രോഹ ലേബർകോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 30ന് നടക്കുന്ന രാജ്‌ഭവൻ മാർച്ചിന്റെ സന്ദേശവുമായാണ് ജാഥ.
രാവിലെ ഒമ്പതിന് ചേർത്തല നഗരസഭാ ഓഫീസിന് സമീപം സ്വീകരണ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും. ബി വിനോദ് അധ്യക്ഷനാകും. പകൽ 11ന് ആലപ്പുഴ നഗരചത്വരത്തിന് സമീപം സ്വീകരണം നൽകും. നഗരസഭ ചെയർപേഴ്‌സൺ കെ കെ ജയമ്മ അധ്യക്ഷയാകും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ മുഖ്യപ്രഭാഷണം നടത്തും. പകൽൽ 12ന് കായംകുളത്ത് പാർക്ക് മൈതാനത്താണ് സ്വീകരണം.
0 comments