06 December Tuesday

കത്തെഴുതിയിട്ടോളൂ... 
‘ഡായി അഖർ' സമ്മാനം തരും

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022
തലശേരി
തപാൽ വകുപ്പ് ‘ഡായി അഖർ' കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. 18 വയസിന് താഴെയും 18 വയസിന് മുകളിലുമായാണ് മത്സരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഏതിലെങ്കിലും കത്തെഴുതാം. എഫോർ കടലാസിൽ 1,000 വാക്കുകളിൽ എഴുതി തപാൽ കവറിലോ ഇൻലൻഡിൽ 500 വാക്കുകളിൽ എഴുതിയോ കത്തുകൾ അയക്കാം. സംസ്ഥാനതലത്തിൽനിന്ന് ഓരോ വിഭാഗത്തിലും മൂന്ന് കത്തുകൾ വീതം ദേശീയ മത്സരത്തിന്‌ തെരഞ്ഞെടുക്കും. സംസ്ഥാനത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ ക്യാഷ് അവാർഡ്‌ ലഭിക്കും. ദേശീയതലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 50,000, 25,000, 10,000 രൂപ യും. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, കേരള സർക്കിൾ, തിരുവനന്തപുരം - 695 033  വിലാസത്തിലാണ് കത്തയക്കേണ്ടത്. അവസാന തീയതി ഒക്ടോബർ 31. പോസ്റ്റ് ഓഫീസുകളിൽനിന്ന്‌ കൂടുതൽ വിവരങ്ങളറിയാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top