25 October Monday

പുലർച്ചെ കതകിൽ മുട്ടിയ 
അയൽവാസിയെ കുത്തിയ 
പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കൊല്ലം
പുലർച്ചെ വീടിന്റെ കതകിൽ തട്ടി വിളിച്ച അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. മുണ്ടയ്ക്കൽ തിരുവാതിര നഗർ കൊണ്ടേത്ത് തെക്കതിൽ കുഞ്ഞുമോൻ (51)ആണ് പിടിയിലായത്. ഉണ്ണിക്കൃഷ്ണൻ എന്ന യുവാവിനാണ് ​ഗുരുതരപരിക്കേറ്റത്. കളീയിക്കൽ കടപ്പുറത്ത് തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ബീഡി കത്തിക്കാൻ തീ ചോദിക്കാനാണ് തട്ടിവിളിച്ചതെന്നാണ്  ഉണ്ണിക്കൃഷ്ണൻ നൽകിയ മൊഴിയെന്ന് പൊലീസ് അറിയിച്ചു. കതകിൽ തട്ടി വിളിച്ചത് ഇഷ്ടപ്പെടാത്ത കുഞ്ഞുമോൻ ഉണ്ണിക്കൃഷ്ണനെ തള്ളിയിട്ടു. കമ്പിവടി കൊണ്ട് കാലിന് അടിച്ചു. നെറ്റിയിലും തലയിലും കത്തികൊണ്ട് കുത്തിയും കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ​

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top