20 October Wednesday

കരുതലേകിയ കരങ്ങൾക്ക് അം​ഗീകാരം

സ്വന്തം ലേഖകൻUpdated: Friday Sep 24, 2021
 
കിളിമാനൂർ 
സേവനത്തി​ന്റെ വഴിയിൽ പുതുമാതൃക തീർത്ത കുട്ടിസംഘത്തെ തേടിയെത്തിയത് അർഹിക്കുന്ന അം​ഗീകാരം. കോവിഡ് കാലത്ത് തങ്ങളുടെ നാടിനെ തങ്ങളാലാകുംവിധം സഹായിച്ച രാജാരവിവർമ ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിനാണ് പുരസ്കാരം. ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 
മഹാമാരിയുടെ കാലത്ത് സമൂഹ അടുക്കളയിലേക്ക് ഭക്ഷ്യവസ്തുക്കൾ സമാഹരിച്ച് അയച്ചും ബിആർസിക്കും ബുദ്ധിമുട്ടുള്ള കുടുംബങ്ങൾക്കും മാസ്ക് നിർമിച്ചുനൽകിയും താങ്ങായി. വാഹനങ്ങളിലും ക്ഷേത്രങ്ങളിലും വിവാഹ ഓഡിറ്റോറിയങ്ങളിലും പൊതുസ്ഥലത്തുമെല്ലാം  ബ്രേക്ക് ദി ചെയിൻ ഡയറികൾ നൽകി. ഭിന്നശേഷിക്കാരായ കുരുന്നുകൾക്ക് ആഹാരവുമെത്തിച്ചു. രണ്ട് പാടശേഖരത്തിൽ അരിവാളുമായി കൊയ്യാനും ഇറങ്ങി. വായനദിനത്തിൽ നിർധന വിദ്യാർഥികൾക്ക് അലമാര നൽകിയും ഓൺലൈൻ പഠനത്തിനായി ടിവി, മൊബൈൽ എന്നിവ നൽകിയും വളന്റിയർമാർ കൂടെനിന്നു. സ്കൂൾ വളപ്പിൽ  ഏത്തവാഴത്തോട്ടവും ചെണ്ടുമല്ലിത്തോട്ടവും നിർമിച്ചു. കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കാൻ ഓൺലൈൻ വിനോദങ്ങൾ സംഘടിപ്പിച്ചും അവർ ജാ​ഗ്രതയുള്ളവരായി.  
പ്രിൻസിപ്പൽ നിസാം, പ്രഥമാധ്യാപൻ വേണു ജി പോറ്റി, പ്രോ​ഗ്രാം ഓഫീസർ സുനിത എന്നിവരാണ് ഇവരെ നയിച്ചത്.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top