26 October Monday

കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളികൾ അണിനിരന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

ദേശീയ പ്രക്ഷോഭത്തി​ന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ചേളാരി ഐഒസിക്ക് മുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന വൈസ് പ്രസിഡ​ന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്യുന്നു

 

തിരുവനന്തപുരം /മലപ്പുറം
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹനയങ്ങൾക്കും അതിതീവ്ര സ്വകാര്യവൽക്കരണത്തിനും തൊഴിൽനിയമ ഭേദഗതികൾക്കുമെതിരെ തൊഴിലാളികളുടെ ഉശിരൻ പ്രതിഷേധം. സംയുക്ത ട്രേഡ്‌ യൂണിയൻ ദേശവ്യാപകമായി ആഹ്വാനംചെയ്‌ത പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ മൂവായിരത്തോളം കേന്ദ്രത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പതിനായിരങ്ങൾ അണിനിരന്നു.
സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം ഏജീസ്‌ ഓഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ അധ്യക്ഷനായി.
ജില്ലയിൽ മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ  പ്രക്ഷോഭം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
മലപ്പുറത്ത് എസ്ടിയു ദേശീയ പ്രസിഡന്റ് എം റഹ്മത്തുള്ള ഉദ്ഘാടനംചെയ്തു. ചേളാരി ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിന് മുന്നിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശികുമാർ ഉദ്ഘാടനംചെയ്തു. 
വണ്ടൂരിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി പി ഫിറോസും മഞ്ചേരിയിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യനും പെരിന്തൽമണ്ണയിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയയും ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top