20 October Tuesday

നിരക്ക്‌ നിശ്‌ചയിച്ചു അണുമുക്തിക്ക്‌ കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 

കണ്ണൂർ
സർക്കാർ ഓഫീസുകൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവ അണുമുക്തമാക്കുന്നതിന് കുടുംബശ്രീ എത്തും. ഓഫീസുകളുടെ വിസ്‌തീർണം, വാഹനം എന്നിവയ്ക്ക്  ഉപഭോക്താക്കളിൽനിന്ന്‌ ഈടാക്കുന്ന തുക സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. 
കോവിഡ് പടരുന്ന സാഹചര്യത്തിലാണ്‌ കുടുംബശ്രീ ക്ലീൻ പ്ലസ് ഡിസ്ഇൻഫക്‌ഷൻ സർവീസ് ടീം ആരംഭിച്ചത്. 
അണുനാശിനി തയ്യാറാക്കി ഉപയോഗിക്കുന്ന വിധം, പ്രവർത്തനശേഷമുള്ള വ്യക്തിശുചിത്വം, ഉപകരണങ്ങളുടെ ശുചിത്വം, ശരിയായ മാലിന്യ നിർമാർജനം എന്നിവയിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ടീമിന്‌ പരിശീലനം നൽകും.  
കോർപറേഷൻ പരിധിയിലുള്ള ടീമിന്‌ സമാനമായി ജില്ലയിൽ കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുമെന്ന് ജില്ലാ മിഷൻ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത് പറഞ്ഞു. തലശേരി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ മേഖലകളിൽ ഡിസ് ഇൻഫക്‌ഷൻ സർവീസ് ടീം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ ജില്ലാ മിഷൻ ആരംഭിച്ചു. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന സംരംഭകർക്ക് ഐഡന്റിറ്റി കാർഡ് നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top