25 October Sunday

മന്ത്രിയുടെ ഓഫീസ്‌ അക്രമം: 100 പേർക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കാഞ്ഞങ്ങാട‌്
കോവിഡ‌് പ്രതിരോധ നിയമങ്ങൾ ലംഘിച്ച‌് മന്ത്രി  ഇ ചന്ദ്രശേഖരന്റെ ക്യാമ്പ‌് ഓഫീസിലേക്കുനടത്തിയ  മാർച്ചിന്റെ മറവിൽ സിപിഐ ഓഫീസും സഹകരണ സൊസെറ്റിയടക്കം കല്ലെറിഞ്ഞുതകർത്ത കേസിൽ 100 യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകർക്കെതിരെ ഹൊസ‌് ദുർഗ‌് പൊലീസ‌് കേസെടുത്തു. 
ജില്ലാ പ്രസിഡന്റ‌് ബി പി പ്രദീപ‌്കുമാർ, വൈസ്‌ പ്രസിഡന്റ‌് മനാഫ‌് നുള്ളിപ്പാടി, ഇസ‌്മയിൽ ചിത്താരി, അനൂപ‌് കല്ല്യോട്ട‌്, മാർട്ടിൻജോർജ‌്, ശ്രീജിത്ത‌് കോടോത്ത‌്, സുരജ‌് തട്ടാച്ചേരി, നവനീത‌് ചന്തേര, സന്തുടോം ജോസ‌് തുടങ്ങി കണ്ടാലറിയാവുന്ന നൂറുപേർക്കെതിരെയാണ‌് കേസ‌്, സംഘം സെക്രട്ടറി ബിന്ദു ജയൻ,  സി കെ ബാബുരാജ‌് എന്നിവരാണ‌് പരാതിക്കാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top