21 October Wednesday

എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ 29ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കാസർകോട്‌
എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന സമാനതകളില്ലാത്ത വികസന–--ക്ഷേമ പ്രവർത്തനങ്ങളെ തമസ്‌ക്കരിക്കുവാൻ യുഡിഎഫും ബിജെപിയും  നടത്തുന്ന അക്രമ സമരങ്ങൾ തുറന്നുകാട്ടുന്നതിനായി   29 ന് എൽഡിഎഫ്‌  ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് ബഹുജന  കുട്ടായ്മ സംഘടിപ്പിക്കും.  എൻഐഎ  ചോദ്യം ചെയ്തതിന്റെ  പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്  അക്രമ സമരം സംഘടിപ്പിക്കുന്നവർ, കേന്ദ്ര കുറ്റാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്ത കോൺഗ്രസ്–- ബിജെപി  നേതാക്കൾ ഉൾപ്പെടെയുള്ളവർ ആരും പദവികളിൽ  നിന്ന് രാജിവെച്ചിരുന്നില്ലെന്ന ചരിത്രം മറച്ചുവച്ചാണ്‌ ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നത്. 
 റവന്യൂ  മന്ത്രി ചന്ദ്രശേഖരന്റെ നിയോജക മണ്ഡലം ഓഫീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമത്തിൽ യോഗം ശക്തിയായ പ്രതിഷേധിച്ചു.  
യോഗത്തിൽ  ഗോവിന്ദൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷനായി.  ജില്ലാ കൺവീനർ കെ പി സതീശ് ചന്ദ്രൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എം വി ബാലകൃഷ്ണൻ, സി എച്ച് കുഞ്ഞമ്പു (സിപിഐ എം) കെ വി കൃഷ്ണൻ ടി  കൃഷ്ണൻ (സിപിഐ) ഡോ: ഖാദർ, സുരേഷ് പുതിയിടത്ത്, പി പി രാജു(ജെഡിഎസ്) മൊയ്തീൻ കുഞ്ഞി കളനാട്‌, അസീസ് കടപ്പുറം, എം എ ലത്തീഫ് (ഐഎൻഎൽ) ടി വി ബാലകൃഷ്ണൻ(എൽ ജെ ഡി. ) എം അനന്തൻ നമ്പ്യാർ (കോൺഗ്രസ്‌ എസ്) സി വി ദാമോധരൻ (എൻസിപി ) എ  കുഞ്ഞിരാമൻ നായർ (കേരളാ കോൺഗ്രസ് - ബി ) സണ്ണി അരമന ,രതീഷ്‌ പുതിയ പുരയിൽ (ജനാധിപത്യ കേരള കോൺഗ്രസ് ) എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top