22 October Thursday

ശബരിമല വാർഡിലെ ആറ് കുടുംബങ്ങൾ സിപിഐ എമ്മിൽ; ബിജെപി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 ചിറ്റാർ > പെരുനാട് പഞ്ചായത്തിൽ ശബരിമല വാർഡിലെ അട്ടത്തോട് കോളനിയിൽ ആറ്‌ കുടുംബങ്ങൾ ബിജെപി, കോൺഗ്രസ്‌ ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം ചേർന്നു. പെരുനാട് എരിയ കമ്മിറ്റിയംഗം ഗിരിജ മധു അവരെ സ്വീകരിച്ചു.

രാഷ്ട്രീയം നോക്കാതെ എല്ലാ ജനങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ ഞങ്ങൾ തിരിച്ചറിഞ്ഞതായി പുതുതായി വന്ന പ്രവർത്തകർ പറഞ്ഞു. അതു കൊണ്ടാണ് സർക്കാരിന്‌ നേതൃത്വം നൽകുന്ന പാർടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്.

പമ്പാവാലി ലോക്കൽ സെക്രട്ടറി സി എസ് സുകുമാരൻ, ഏരിയാ കമ്മിറ്റിയംഗം രാധാ പ്രസന്നൻ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ രജിത് കെ രാജ്, യമുന സന്തോഷ്, മോഹിനി വിജയൻ, ബ്രാഞ്ച് സെക്രട്ടറി സതീഷ് മോൻ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം സതീഷ് പമ്പാവാലി എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top