22 October Thursday

ഉദുമയിൽ യുവതിക്ക്‌ പീഡനം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

 ഉദുമ

ഉദുമ പടിഞ്ഞാറിലെ യുവതിയെ  നിരവധി പേർ പീഡിപ്പിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ  നിയോഗിക്കണമെന്ന് സിപിഐ എം ഉദുമ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഉദുമ പടിഞ്ഞാറിലെ മൂന്ന് മക്കളുള്ള സ്ത്രീയെയാണ് ഭർത്താവിന്റെ സുഹൃത്തുൾപ്പെടെ പതിനെട്ടോളം പേർ ചേർന്ന് വർഷങ്ങളായി ബ്ലാക്ക് മെയിൽ ചെയ്ത്  പീഡിപ്പിച്ചത്.  യുവതിയുടെ ഭർത്താവ് ഗൾഫിലും  പിന്നീട്  കോഴിക്കോടും ജോലി ചെയ്യുകയായിരുന്നു. ഭർത്താവ്  നാട്ടിലില്ലാത്ത സമയത്താണ് പീഡനം  നടന്നത്. യുവതി നേരിട്ടെത്തിയാണ് ബേക്കൽ പൊലീസിൽ  പരാതി നൽകിയത്. 
അഞ്ചുപേർക്കതിരെ മാത്രമാണ്  കേസെടുത്തത്‌. മറ്റു പ്രതികളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാനും പ്രതിചേർക്കാനും പൊലീസ് തയ്യാറായിട്ടില്ല. പ്രതി ചേർത്തവരേയും ഇതുവരെ  അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. മുസ്ലിംലീഗ്, കോൺഗ്രസ് പാർടികളിലെ  സജീവ പ്രവർത്തകരാണ് പ്രതികൾ എല്ലാവരും. പ്രതികളെ രക്ഷിക്കാൻ യുഡിഎഫ്‌ നേതാക്കൾ ഇടപെടുകയാണ്‌. ചില പോലീസ്  ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നു. അതിനാൽ പ്രത്യേക അന്വേഷക സംഘത്തെ  നിയോഗിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് സിപിഐ എം  ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top