21 October Wednesday

നീറ്റ്, എൻജി. പ്രവേശന പരീക്ഷാ പരിശീലനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
കാസർകോട്‌
പട്ടികവർഗ വിദ്യാർഥികൾക്ക് 2021 ലെ നീറ്റ് , എൻജിനീയറിങ് പ്രവേശന  പരീക്ഷയ്ക്ക് മുമ്പായി പട്ടികവർഗ വികസന വകുപ്പ്  നൽകുന്ന ഒരു വർഷത്തെ പരിശീലനത്തിന് അപേക്ഷിക്കാം.   പ്ലസ്ടുവിന് സയൻസ്, കണക്ക് വിഷയമെടുത്ത് പഠിച്ച വിദ്യാർഥികളിൽ കുറഞ്ഞത്  നാല് വിഷയത്തിനെങ്കിലും ബി ഗ്രേഡി ൽ കുറയാതെ ഗ്രേഡ് ലഭിച്ച് വിജയിച്ചവരും 2020 ലെ   മെഡിക്കൽ പൊതുപ്രവേശന പരീക്ഷയിൽ 15 ശതമാനത്തിൽ കുറയാതെ സ്‌കോർ നേടിയവരുമായ  വിദ്യാർഥികൾക്കാണ് അവസരം. 2020-ലെ മെഡിക്കൽ പ്രവേശന  പരീക്ഷയ്ക്ക് പരിശീലനത്തിൽ പങ്കെടുത്തവരും 25ശതമാനത്തിൽ കുറയാതെ സ്‌കോർ നേടിയവർക്കും അപേക്ഷിക്കാം. രണ്ടിൽ കൂടുതൽ പ്രവേശന പരീക്ഷ   പരിശീലനത്തിൽ പങ്കെടുത്തവർക്ക് അവസരം ലഭിക്കില്ല.   പേര്, മേൽ വിലാസം, ജാതി/വരുമാന സർടിഫിക്കറ്റ്, പ്ലസ് ടു മാർക്ക് ലിസ്റ്റ്, 2019ലെ പ്രവേശന പരീക്ഷയുടെ സ്‌കോർ ലിസ്റ്റ് എന്നിവയുടെ പകർപ്പ്, താമസിപ്പിച്ച് പഠിപ്പിക്കുന്നതിനുള്ള രക്ഷിതാക്കളുടെ സമ്മതപത്രം എന്നിവ ഉൾപ്പെടെ വെള്ളക്കടലാസിൽ തയ്യാറാക്കിയ  അപേക്ഷജില്ലാ ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ 30 നകം ലഭിക്കണം. 
ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്
കാസർകോട്‌
ഭാരതീയ ചികിത്സാ വകുപ്പ്  ജില്ലാ ഓഫീസിന്റെ കീഴിലുളള മൊഗ്രാൽ യൂനാനി ഡിസ്‌പെൻസറിയിൽ ഒരു വനിത  ഫിസിയോ തെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളിയാഴ്‌ച പകൽ 10.30ന് കുമ്പളപഞ്ചായത്തിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top