21 October Wednesday

പാർപ്പിട സമുച്ചയം നിർമാണോദ്‌ഘാടനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
ആലപ്പുഴ
ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കുള്ള രണ്ട് പാർപ്പിട സമുച്ചയങ്ങൾ വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്യും. പകൽ 11.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്‌തീൻ അധ്യക്ഷനാകും. മണ്ണഞ്ചേരിയിലെ ഭവന സമുച്ചയത്തിന് മന്ത്രി ജി സുധാകരനും പള്ളിപ്പാട് നിർമിക്കുന്ന ഭവന സമുച്ചയത്തിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും തറക്കല്ലിടും. 100 ദിനം, നൂറ് പദ്ധതികളുടെ  ഭാഗമായാണ് നിർമാണോദ്ഘാടനം. ആറുമാസം കൊണ്ട്‌ നിർമാണം പൂർത്തിയാക്കും. മണ്ണഞ്ചേരി കണ്ണാട്ടുകടവിൽ 54 സെന്റിൽ  നാല് നിലകളിലായി 28 ഫ്ലാറ്റാണ്‌ നിർമിക്കുക. 4.75 കോടിയാണ്‌ ചെലവ്‌.  പള്ളിപ്പാട്   നാല് നിലകളിലായി 44 ഫ്ലാറ്റുകളാണ് നിർമിക്കുന്നത്.  7.10 കോടി രൂപയാണ് ചെലവ്. പഞ്ചായത്തിന്റെ 50 സെന്റ് സ്ഥലത്താണ്‌‌ സമുച്ചയം ‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top