26 October Monday
10 ശതമാനം മഴ കൂടുതൽ

ചതിക്കാതെ മഴക്കാലം

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020
ആലപ്പുഴ
കാലവർഷം ആലപ്പുഴയ്‌ക്ക്‌ നൽകിയത്‌ 10 ശതമാനം അധിക മഴ. ജൂൺ ഒന്നു മുതൽ സെപ്തംബർ 22 വരെ 1813.5 മില്ലീമീറ്റർ മഴയാണ്‌ ലഭിച്ചത്‌‌. 1642.2 മില്ലീമീറ്റർ ലഭിക്കേണ്ടിടത്താണ്‌ ഇത്‌. കഴിഞ്ഞ വർഷം ഇതേ കാലേയളവിൽ 1796.9 മില്ലീ മീറ്ററാണ്‌ കിട്ടിയത്‌.  ഇക്കുറി മൺസൂണിനു മുമ്പും മഴ കൂടുതലായിരുന്നു‌. മാർച്ച്‌ ഒന്നു മുതൽ മെയ്‌ 31വരെ  17 ശതമാനം വർധനവോടെ 237.3  മില്ലീമീറ്റർ മഴകിട്ടി. ഇതിനാൽ വേനലിന്റെ കെടുതികൾ കാര്യമായി ബാധിച്ചില്ല.
  രണ്ടാഴ്‌ചയായി ജില്ലയിൽ കനത്ത മഴയാണ്‌. ബുധനാഴ്‌ചയാണ്‌ അൽപ്പം ശമനമുണ്ടായത്‌. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദമാണ്‌‌ കാരണം.  കാറ്റിൽ വ്യാപക നാശമുണ്ടായി.  മരം മറിഞ്ഞുവീണ്‌ വീടുകൾ തകർന്നതിനൊപ്പം വൈദ്യുതി കമ്പികളും പൊട്ടി വീണു. 
കനത്ത നഷ്‌ടമാണ്‌ തീരമേഖലയിൽ‌. നിരവധി വള്ളങ്ങൾ കാറ്റിൽ തകർന്നു. എന്നാൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം പൊതുവെ ശാന്തമായിരുന്നു. പ്രതീക്ഷിച്ചതിലും കൂടുതൽ മഴ പെയ്‌തെങ്കിലും വെള്ളപ്പൊക്ക ഭീഷണിയും ഉണ്ടായില്ല. സർക്കാർ സ്വീകരിച്ച മുൻകരുതലാണ്‌ വെള്ളപ്പൊക്കത്തിൽ നിന്ന്‌ ജില്ലയെ രക്ഷിച്ചത്‌. മാസങ്ങൾക്കു മുമ്പേ തോട്ടപ്പള്ളി പൊഴിയടക്കമുള്ളവയുടെ ആളവും വീതിയും വർധിപ്പിച്ചതാണ്‌  നേട്ടമായത്‌. ‌പൊഴിയുടെ വീതി കുട്ടുന്നതും മണൽ നീക്കുന്നതും തടയാൻ കോൺഗ്രസും ബിജെപിയും തുടർ സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top