14 October Monday

മരണാനന്തര ധനസഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മരണാനന്തര ധനസഹായ വിതരണം ഗോവിന്ദമുട്ടം കണ്ടത്തിൽ പ്രദീപിന്റെ ഭാര്യ അമ്പിളിക്ക് കായംകുളം മുനിസിപ്പൽ കൗൺസിലർ പി ഗീത കൈമാറുന്നു

ഹരിപ്പാട്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ഓട്ടോ ഡ്രൈവർ ഗോവിന്ദമുട്ടം കണ്ടത്തിൽ പ്രദീപിന്റെ കുടുംബത്തിന് ബോർഡിന്റെ മരണാനന്തര ധനസഹായം വിതരണംചെയ്‌തു. പ്രദീപിന്റെ ഭാര്യ അമ്പിളിക്ക് ഒരുലക്ഷം രൂപയുടെ ചെക്ക് കായംകുളം മുനിസിപ്പൽ കൗൺസിലർ പി ഗീത കൈമാറി. 
ശവസംസ്‌കാര ധനസഹായം 10,000 രൂപ കായംകുളം മുനിസിപ്പാലിറ്റി മുൻ വൈസ്ചെയർമാൻ ഹസൻകോയയും റീഫണ്ട്‌ ആനുകൂല്യം ക്ഷേമനിധി ബോർഡ്‌ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ ജെ അനിതയും വിതരണംചെയ്‌തു. ബോർഡ് ജീവനക്കാരായ ഷംല ബീവി, അശ്വതി സോമൻ, പി സ്വപ്‌ന, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top