Deshabhimani

കോളറ: പ്രതിരോധ പ്രവർത്തനം ഊർജിതം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2024, 09:21 PM | 0 min read

ബത്തേരി
കോളറ രോഗം സ്ഥിരീകരിച്ച തോട്ടാമൂലയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം. തോട്ടാമൂലയിൽ കണ്ടെയ്‌ൻമെന്റ്‌ സോൺ തുടരുന്നു. കുണ്ടാണംകുന്ന്‌ പണിയസങ്കേതത്തിലെ യുവതി കോളറ ബാധിച്ച്‌ മരിക്കുകയും യുവാവിന്‌ കോളറ സ്ഥിരീകരിക്കുകയും ചെയ്‌തതോടെയാണ്‌ വ്യാഴാഴ്‌ച മുതൽ നൂൽപ്പുഴ പഞ്ചായത്തിലെ പത്താം വാർഡിലെ തോട്ടാമൂല പ്രദേശം കണ്ടെയ്‌ൻമെന്റ്‌ സോണായി കലക്ടർ പ്രഖ്യാപിച്ചത്‌. രോഗലക്ഷണങ്ങളുള്ള 13 പേർ ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. ഇവർ എല്ലാവരും സുഖംപ്രാപിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. കുണ്ടാണംകുന്ന്‌ ഉൾപ്പെട്ട കണ്ടെയ്‌ൻമെന്റ്‌ സോണിൽ കഴിയുന്ന 126 കുടുംബങ്ങൾക്ക്‌ പട്ടികവർഗ ക്ഷേമവകുപ്പ്‌ ഭക്ഷ്യക്കിറ്റുകളും അരിയും നൽകി. പരിസരത്തെ മറ്റു കോളനികളിലും കനത്ത ജാഗ്രതയാണ്‌ ആരോഗ്യവകുപ്പും പട്ടികവർഗക്ഷേമ വകുപ്പും പുലർത്തുന്നത്‌. കോളനികളിലെ ശുചീകരണ പ്രവൃത്തികളും കുടിവെള്ളത്തിന്റെ ഗുണപരിശോധനയും തുടരുന്നുണ്ട്‌.


deshabhimani section

Related News

View More
0 comments
Sort by

Home