19 September Sunday

സ്‌ത്രീ സുരക്ഷയ്‌ക്കായി അധ്യാപകരുടെ ജാഗ്രതാ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

സ്ത്രീകള്‍ക്കെതിരായ വിവേചനത്തിനും ഗാര്‍ഹിക അതിക്രമങ്ങള്‍ക്കുമെതിരെ കെഎസ്ടിഎ മലപ്പുറത്ത് നടത്തിയ ജാഗ്രതാ സദസ്സ്

 

മലപ്പുറം 
സ്ത്രികൾക്കെതിരായ വിവേചനത്തിനും ഗാർഹിക അതിക്രമങ്ങൾക്കുമെതിരെ കെഎസ്ടിഎ നേതൃത്വത്തിൽ അധ്യാപകർ സ്ത്രീ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
സ്ത്രീപക്ഷ കേരളത്തിനായി  ജില്ലയിൽ 120 കേന്ദ്രങ്ങളിൽ പരിപാടി നടന്നു. മലപ്പുറത്ത് മുൻ ജില്ലാ പ്രസിഡന്റ് എം ഫൗസിയ ഉദ്ഘാടനംചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എ വിശ്വംഭരൻ അധ്യക്ഷനായി. 
സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ (പെരിന്തൽമണ്ണ), സംസ്ഥാന കമ്മിറ്റി അംഗം കെ കെ ഗീത (മക്കരപ്പറമ്പ്),  ജില്ലാ പ്രസിഡന്റ്‌ സി ഷക്കീല (കൊളപ്പുറം),  സി പി ശ്രീജ (കുന്നക്കാവ്), കെ എസ് സരിത (താനൂർ),  എം കോമളവല്ലി (മഞ്ചേരി), പി രജനി (നിലമ്പൂർ), കെ പി സാവിത്രി (എടപ്പാൾ), എം രേണുക (പൊന്നാനി) എന്നിവർ ഉദ്ഘാടനംചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top