28 September Tuesday

കേന്ദ്രനയത്തിന്‌ താക്കീതായി തൊഴിലാളി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ആയുധ നിര്‍മാണ ഫാക്ടറി തൊഴിലാളികളുടെ പണിമുടക്ക് സമരം നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മലപ്പുറം ഹെഡ് പോസ്റ്റോഫീസിനുമുമ്പില്‍ നടത്തിയ പ്രതിഷേധം 
വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
ആയുധനിർമാണ കമ്പനികൾ വിൽക്കുന്നതിനെതിരെയും പ്രതിരോധ മേഖലയിൽ പണിമുടക്ക്‌ നിരോധിച്ച കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധ ഉത്തരവ്‌ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട്‌ സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധിച്ചു. ജില്ലയിൽ 400 കേന്ദ്രങ്ങളിലായിരുന്നു പ്രതിഷേധം. മലപ്പുറം ഹെഡ്‌ പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ സമരം ഉദ്‌ഘാടനംചെയ്തു. എം എ റസാഖ്‌ (എഐടിയുസി), ഈസ്റ്റേൺ സലീം (എസ്‌ടിയു), സൈതലവി (ഐഎൻടിയുസി), എ ആർ രഘു, എ കെ വേലായുധൻ, കെ പി ഫൈസൽ (സിഐടിയു) എന്നിവർ പങ്കെടുത്തു. സംയുക്ത ട്രേഡ്‌ യൂണിയൻ സമിതിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ സമരം. എം ടി മുസ്തഫ (അരീക്കോട്‌), ടി വി വിജയലക്ഷ്‌മി (കാലടി), ഇ വി മോഹനൻ (എടപ്പാൾ), കെ രാമദാസ്‌ (കുറ്റിപ്പുറം), എഐടിയുസി നേതാവ്‌ എം പി ജനാർദനൻ (തേഞ്ഞിപ്പലം), പ്രേമൻ പരുത്തിക്കാട്ട്‌ (വള്ളിക്കുന്ന്‌) എന്നിവിടങ്ങളിലും സമരം ഉദ്‌ഘാടനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top