18 September Saturday

‘മാലിക്കി’ൽ ചന്തേരയിലെ ആനന്ദും

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

തൃക്കരിപ്പൂർ

ഇതിനകം ഹിറ്റായ മലയാള സിനിമ  ‘മാലിക്കി’ൽ  ചന്തേരയിലെ ആനന്ദ് പി ചന്ദ്രനും. മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ഫഹദ്ഫാസിൽ, വിനയ് ഫോർട്ട് തുടങ്ങിയവരാണ്‌ അഭിനയിക്കുന്നത്‌.   ചന്തേര പടിഞ്ഞാറെക്കരയിലെ ആനന്ദ് പി ചന്ദ്രൻ വിനയ്ഫോർട്ടിന്റെ ബാല്യകാലമാണ്‌ അവതരിപ്പിച്ചത്‌.സിനിമയിലേക്ക്‌ പുതുമുഖങ്ങളെ തേടിയപ്പോൾ  ഉദിനൂർ സ്‌ക്കൂളിൽ പ്ലസ്‌ടു വിദ്യാർഥിയായ ആനന്ദ്‌  അപേക്ഷിക്കുകയായിരുന്നു.സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാൻ’ എന്ന സിനിമയിൽ നേരത്തെ അഭിനയിച്ചിട്ടുണ്ട്.    

ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഹിന്ദു കോളേജിൽ ഒന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർഥിയായ ആനന്ദ്‌,കവിതാലാപനം, മാപ്പിളപ്പാട്ട്, ഹിന്ദി പദ്യം ചൊല്ലൽ, കഥാപ്രസംഗം, നാടകം തുടങ്ങിയ ഇനങ്ങളിലൂടെ ജില്ല, സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിൽ സജീവമായിരുന്നു. ദേശാഭിമാനി അറിവരങ്ങ് മത്സരത്തിൽ കവിതാലാപനത്തിലും അക്ഷരമുറ്റം ജില്ല തലത്തിലും ഒന്നാം സ്ഥാനക്കാരനായിരുന്നു. ബാലസംഘം വേനൽത്തുമ്പി കലാജാഥാ അംഗമായിരുന്നു.ജില്ല ശിശുദിനാഘോഷ പരിപാടിയിൽ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കവിയും പുരോഗമന കലാ സാഹിത്യ സംഘം ജില്ല പ്രസിഡന്റുമായ സി എം വിനയചന്ദ്രന്റെയും ചെമ്മനാട് ഗവ:ഹയർ സെക്കൻഡറി മലയാളം അധ്യാപികയായ പി പി ജയശ്രീയുടെയും മകനാണ്. 

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top