25 August Sunday

ചട്ടങ്ങളുടെ പേരിൽ വിദ്യാർഥികളെ ബുദ്ധിമുട്ടിക്കരുത‌്: മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ യൂണിയൻ വാർഷിക സമ്മേളനം മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
കാലഹരണപ്പെട്ട ചട്ടങ്ങളുടെ പേരിൽ വിദ്യാർഥികളെ‌ ബുദ്ധിമുട്ടിക്കുന്ന നടപടി  ജീവനക്കാരുടെ ഭാഗത്ത‌ുനിന്നുണ്ടാകരുതെന്ന‌്  മന്ത്രി കെ ടി ജലീൽ പറഞ്ഞു. ഒരു സർട്ടിഫിക്കറ്റിനുവേണ്ടി മാസങ്ങളും വർഷങ്ങളും കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകരുത‌്. 
 
സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ ജീവനക്കാർക്ക‌് കഴിയണം–- എ കെ ജി ഹാളിൽ  കേരള യൂണിവേഴ‌്സിറ്റി എംപ്ലോയീസ‌് യൂണിയൻ സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  
 
യൂണിവേഴ‌്സിറ്റി കോളേജിലുണ്ടായത‌് ദൗർഭാഗ്യകരമായ സംഭവമാണ‌്. എന്നാൽ, അതിന്റെ മറപിടിച്ച‌് കോളേജിനെ ഇല്ലാതാക്കാനാണ‌് ചിലർ ശ്രമിക്കുന്നത‌്. കോളേജ‌് അവിടെനിന്ന‌് മാറ്റണമന്ന വാദത്തിന‌ുപിന്നിലും ഈ ദുരുദ്ദേശ്യമാണെന്ന‌ും മന്ത്രി പറഞ്ഞു. യൂണിയൻ പ്രസിഡന്റ‌് ഡി എൻ അജയ‌് അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top