12 August Friday

എല്ലാവരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണം: കലക്ടർ

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 

തിരുവനന്തപുരം
ജനങ്ങൾ കോവിഡ് വാക്സിനേഷന്റെ ബൂസ്റ്റർ ഡോസ് ഉൾപ്പെടെ സ്വീകരിക്കണമെന്ന് കലക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. കോവിഡ് വർധിക്കുന്ന സാഹചര്യമുണ്ടായാൽ നേരിടാൻ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇതിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. ദിശാ ഹെൽപ് ലൈൻ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും ഗർഭിണികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്‌ടർ. ജില്ലാ വികസന കമീഷണർ ഡോ. വിനയ് ഗോയൽ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ടി കെ വിനീത്, ഡിപിഎം ആശാ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top