30 June Thursday

വികസനവിരുദ്ധരെ തുറന്നുകാട്ടാൻ 28ന്‌ കണ്ണൂരിൽ ബഹുജന റാലി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

 കണ്ണൂർ 

യുഡിഎഫ്–- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ  വികസന വിരുദ്ധ നീക്കം  തുറന്നുകാട്ടാനും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള അക്രമസമരത്തിൽ പ്രതിഷേധിച്ചും 28ന് വൈകിട്ട്‌ നാലിന്‌  കലക്ടറേറ്റ്‌  മൈതാനിയിൽ എൽഡിഎഫ്‌ ബഹുജനറാലി സംഘടിപ്പിക്കുമെന്ന്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌ ഉദ്‌ഘാടനംചെയ്യും. വി ചാത്തുണ്ണി, ബെന്നി കക്കാട്, സി പി കെ ഗുരുക്കൾ, പി പി ദിവാകരൻ, കെ പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി , അഡ്വ. എ ജെ ജോസഫ്, കെ സി ജേക്കബ്, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, സി വത്സൻ എന്നിവർ സംസാരിക്കും.
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വികസനത്തിനൊപ്പമാണ്. എന്നാൽ 2016 ലും 2021 ലും തുടർച്ചയായി ഭരണം നഷ്ടപ്പെട്ട യുഡിഎഫ് കടുത്ത നിരാശയിലാണ്. ബിജെപിയാവട്ടെ ഏക നിയമസഭാ സീറ്റും നഷ്ടപ്പെട്ട വെപ്രാളത്തിലാണ്. ഇതാണ്‌ വികസന വിരുദ്ധ നിലപാട്‌ സ്വീകരിക്കാൻ കാരണം.  വികസന കാര്യങ്ങളിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് മാത്രമല്ല, പല മേഖലകളിലെ ദേശീയ റിപ്പോർട്ടുകളിലും കേരളമാണ് ഒന്നാമത്.  
വികസനവും ക്ഷേമവും നടപ്പാക്കി  എൽഡിഎഫ് ഭരണം തുടർന്നാൽ ഇനി ഒരിക്കലും അധികാരത്തിലെത്താൻ കഴിയില്ലെന്ന ഭീതി  യുഡിഎഫിനെ  അലട്ടുന്നുണ്ട്. അതിനാലാണ്‌  യുഡിഎഫും ബിജെപിയും  അക്രമ സമരത്തിലൂടെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ നോക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷണ ഏജൻസികൾ തെളിവില്ലെന്ന് കണ്ടെത്തി തള്ളിയതാണ്. തദ്ദേശ–--നിയമസഭാ തെരഞ്ഞെടുപ്പുകളിൽ  കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ ഇക്കൂട്ടരുടെ അപവാദ പ്രചരണങ്ങൾ തള്ളിക്കളഞ്ഞാണ്  എൽഡിഎഫിനെ വിജയിപ്പിച്ചത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. 
നാടാകെ കലാപം ഉണ്ടാക്കാനുള്ള നീക്കമാണ് യുഡിഎഫും  ബിജെപിയും നടത്തുന്നത്.  കേരളത്തിലെ ജനങ്ങൾ വിവാദങ്ങൾക്കൊപ്പമല്ല, വികസനത്തിനൊപ്പമാണ്. ആ സന്ദേശമാണ് ബഹുജനറാലിയിൽ ഉയർത്തുന്നത്. 
 വാർത്താസമ്മേളനത്തിൽ എൽഡിഎഫ്‌ നേതാക്കളായ എം വി ജയരാജൻ, സി പി സന്തോഷ് കുമാർ, ജോയി കൊന്നക്കൽ, പി കെ രവീന്ദ്രൻ, സുഭാഷ് അയ്യോത്ത്, വി കെ ഗിരിജൻ, കെ കെ ജയപ്രകാശ്, ഹമീദ് ചെങ്ങളായി, ഹംസ പുല്ലാട്ടിൻ, രതീഷ് ചിറക്കൽ, ജോജി ആനിത്തോട്ടം, സി വത്സൻ, കെ മോഹനൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top