30 June Thursday

മാധ്യമ അവാർഡ്‌ വിതരണം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

ജില്ലാ ഒളിമ്പിക്‌ അസോസിയേഷൻ ഫോട്ടോഗ്രാഫി അവാർഡ്‌ സുരേന്ദ്രൻ 
മടിക്കൈ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയിൽനിന്നും ഏറ്റുവാങ്ങുന്നു.

 ചെറുവത്തൂർ

ജില്ലാ ഒളിമ്പിക്‌സ്‌ അസോസിയേഷൻ ജില്ലാകമ്മിറ്റി അന്താരാഷ്‌ട്ര ഒളിമ്പിക്‌ ദിനാചരണവും മാധ്യമ അവാർഡ്‌ വിതരണവും സംഘടിപ്പിച്ചു. ചെറുവത്തൂർ പഞ്ചായത്ത്‌ ഹാളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്‌തു. ഡോ. എം കെ രാജശേഖരൻ അധ്യക്ഷനായി. കെ എസ്‌ മാത്യു ഒളിമ്പിക്‌ ദീപം തെളിയിച്ചു.  ദേശാഭിമാനി ഫോട്ടോഗ്രാഫർ സുരേന്ദൻ മടിക്കൈ, മാതൃഭൂമി റിപ്പോർട്ടർ സി വി നിഥിൻ, സിനെറ്റ്‌ ചാനൽ ക്യാമറാമാൻ സന്തോഷ്‌ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.  കായികമേളയിൽ വിജയികളായവർക്ക്‌ നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള, അഷ്‌റഫ്‌ കർക്കള, രാധാകൃഷ്‌ണൻ നമ്പ്യാർ  എന്നിവർ ഉപഹാരം നൽകി. അഗസാസിയേഷൻ ജില്ലാസെക്രട്ടറി എം അപ്യൂതൻ സ്വാഗതവും വിജയമോഹനൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top