30 June Thursday
കുതിരാനിൽ അപകടഭീഷണി

പൊട്ടിപ്പൊളിഞ്ഞ്‌ 
തുരങ്കം റോഡ്‌

സ്വന്തം ലേഖകൻUpdated: Friday Jun 24, 2022

കുതിരാൻ തുരങ്കത്തിന് മുന്നിലെ പാലം തകർന്ന് കമ്പികൾ പുറത്തേക്കുവന്ന നിലയിൽ

വടക്കഞ്ചേരി
അപകടഭീഷണി ഉയർത്തി കുതിരാൻ തുരങ്കത്തിന് മുന്നിലെ റോഡ്‌. വടക്കഞ്ചേരി -–- മണ്ണുത്തി ദേശീയപാതയിൽ കുതിരാനിലെ ഇടതു തുരങ്ക മുഖത്തെ പാലത്തിലെ റോഡാണ്‌ പൊളിഞ്ഞത്. 
തൃശൂരിലേക്ക് പോകുമ്പോൾ ഈ പാലം കടന്നുവേണം തുരങ്കത്തിലേക്ക് പ്രവേശിക്കാൻ. പാലത്തിന്റെ സ്ലാബിലെ കോൺക്രീറ്റ് ചെയ്ത ഭാഗം തകർന്ന് ഇരുമ്പുകമ്പികൾ പുറത്തേക്ക് നില്‍ക്കുന്ന അവസ്ഥയാണ്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾക്ക് വൻ അപകട ഭീഷണിയാണിത്. മുമ്പും ഇത്തരത്തിൽ റോഡും സ്ലാബും പൊളിഞ്ഞിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 
തുരങ്കത്തിലേക്ക് പ്രവേശിക്കാൻ പീച്ചി റിസർവോയറിന് കുറുകെയാണ് പാലമുള്ളത്‌. വടക്കഞ്ചേരി മേൽപ്പാലവും ഇത്തരത്തിൽ നിരവധി തവണ പൊളിച്ച് പണിതു. 
പന്നിയങ്കര ടോൾ പിരിവുമായി ബന്ധപ്പെട്ട് ദേശീയപാത പണി പൂർത്തിയാക്കാത്തതിനെതിരെ ഹൈക്കോടതി കരാർ കമ്പനിയെ വിമർശിക്കുന്നതിനിടെയാണ് പണി കഴിഞ്ഞെന്ന്‌ അവകാശപ്പെടുന്ന ഭാഗങ്ങൾ തകർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top