25 July Sunday

‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

‘ഓണത്തിന്‌ ഒരുമുറം പച്ചക്കറി’യുടെ ജില്ലാ ഉദ്‌ഘാടനം കല്യാശേരിയിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിക്കുന്നു

കണ്ണൂർ
ഓണത്തെ വരവേൽക്കാൻ ജില്ലാ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തുടക്കം. ജില്ലാതല നടീൽ ഉദ്ഘാടനം കല്യാശേരിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
വിഷരഹിത  പച്ചക്കറികൾ വീടുകളിൽ തന്നെ ഉൽപാദിപ്പിച്ച് ഉപയോഗിക്കുകയാണ്   ലക്ഷ്യം. ഇതിലൂടെ കൂടുതൽ കർഷകരെ പച്ചക്കറി കൃഷിയിലേക്ക് കൊണ്ടുവരാനും പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനും സാധിക്കും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി   4.31 കോടി രൂപയുടെ പദ്ധതിയാണ് ജില്ലയിൽ നടപ്പാക്കുന്നത്. മൂന്ന് ലക്ഷം പച്ചക്കറി വിത്തുകളും 15 ലക്ഷം പച്ചക്കറി തൈകളും  വിതരണത്തിന് തയ്യാറായി. 
കൃഷിഭവൻ മുഖേന  30നകം സൗജന്യമായാണ് കർഷകർക്ക് ഇവ വിതരണം ചെയ്യുക. പാവൽ, പടവലം, തക്കാളി, മുളക്, പയർ തുടങ്ങിയ പച്ചക്കറി  വിത്തുകളും തൈകളുമാണുള്ളത്. എം വിജിൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top