31 July Saturday

എല്ലാ പഞ്ചായത്തിലും 
ടൂറിസം കേന്ദ്രം: മന്ത്രി റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021

ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ബേക്കൽ കോട്ടയിൽ. 
എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലൻ എന്നിവർ സമീപം

 കാസർകോട്‌

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. 38 പഞ്ചായത്തിലും മൂന്ന്‌ മുനിസിപ്പാലിറ്റികളിലും ഇതുണ്ടാക്കും. ഇതിന്റെ റിപ്പോർട്ട്‌ ഉടൻ തയ്യാറാക്കണം. ടൂറിസം കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കണം. ജില്ലയിലെ ടൂറിസം പദ്ധതികളെ കുറിച്ചുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 
ജൂലായ്‌ 15ന്‌ മുമ്പ്‌ ഇത്‌ സംബന്ധിച്ചുള്ള യോഗം ചേരും. ഓൺലൈനിൽ താനും പങ്കെടുക്കും. പ്രകൃതി രമണീയമായ സ്ഥലങ്ങൾ മാത്രമല്ല ടൂറിസം കേന്ദ്രങ്ങൾ. ചരിത്രവും വൈവിധ്യങ്ങളു ജനങ്ങളും ടൂറിസത്തിന്റെ ഭാഗമാണ്‌. ജില്ലയിൽ ഇത്തരത്തിലുള്ള വൈവിധ്യങ്ങളുണ്ട്‌. ജനങ്ങൾക്ക്‌ ഇതറിയില്ലായിരിക്കാം. ഉദ്യോഗസ്ഥ തലത്തിൽ കണ്ടെത്തി ജനങ്ങളെ അറിയിക്കണം. 
ബേക്കൽ ടൂറിസം പ്രത്യേകമായി പരിഗണിക്കും. ഇതിനായി പ്രത്യേക യോഗം ചേരും. ബിആർഡിസി പ്രവർത്തനം ശക്തമാക്കും. ഉത്തരവാദിത്വ ടൂറിസത്തിന്‌ വലിയ സാധ്യതകളുണ്ട്‌. ഇത്‌ പ്രാദേശിക വികസനം ശക്തമാക്കും. കോവിഡ്‌ നിയന്ത്രണങ്ങൾ കഴിഞ്ഞ്‌ തുറക്കുമ്പോൾ ടൂറിസം മേഖലയെ തയ്യാറാക്കുകയാണ്‌ ഇപ്പോൾ. ജില്ലയിൽ നടക്കുന്ന 18 ടൂറിസം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഓരോന്നിന്റെയും റിപ്പോർട്ട്‌  തയ്യാറാക്കി നൽകണമെന്ന്‌ മന്ത്രി ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top