17 July Wednesday
ബിഹാറിൽ 149 കുട്ടികളുടെ മരണം

ബാലസംഘം പ്രതിഷേധജ്വാല തെളിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ബാലസംഘം ഇടപ്പഴിഞ്ഞി കനറ ബാങ്കിന്‌ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല

 
തിരുവനന്തപുരം
ബിഹാറിൽ 149 കുട്ടികളെ മരണത്തിലേക്ക‌് തള്ളിവിട്ട കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച‌് ബാലസംഘം പ്രതിഷേധജ്വാല തെളിച്ചു. യൂണിറ്റ‌്, മേഖല, ഏരിയ കേന്ദ്രങ്ങളിലും വീടുകളിലും ഞായറാഴ്ച വൈകിട്ട‌്‌ ബാലസംഘം കൂട്ടുകാർ ദീപംതെളിച്ചു. ‘ബിഹാർ കരയുന്നു നമുക്ക് നിശ്ശബ്ദമാകാനാകില്ല’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു കുട്ടികളുടെ പ്രതിഷേധം. കുഞ്ഞുങ്ങൾ തുടർച്ചയായി മരിച്ചുവീഴുമ്പോഴും നിസ്സംഗത പുലർത്തുന്ന മുഖ്യമന്ത്രി നിതീഷ്‌കുമാർ, കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ, ബിഹാർ ആരോഗ്യ മന്ത്രി മംഗൾപാണ്ടെ എന്നിവർക്കെതിരെ കുട്ടികൾ പ്രതിഷേധിച്ചു. ജില്ലയിൽ പ്രസിഡന്റ‌് അഹല്യ, സെക്രട്ടറി അഭിജിത‌്, ജില്ലാ കൺവീനർ ജയപാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധത്തിന‌് നേതൃത്വം നൽകി. പ്രതിഷേധസൂചകമായി തിങ്കളാഴ്ച ബാലസംഘത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ കറുത്ത ബാഡ‌്ജ‌് അണിഞ്ഞ‌് സ്കൂളിൽ പോകുമെന്ന‌് ഭാരവാഹികൾ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top