04 July Saturday

ജയില്‍ വളപ്പില്‍ വിളയുന്ന പച്ചക്കറികള്‍

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020
തിരുവനന്തപുരം
സെൻട്രൽ ജയിലിന്റെ  ഒരേക്കർ തരിശുഭൂമിയിൽ കൃഷി ആരംഭിച്ചു. പൂജപ്പുര സെൻട്രൽ ജയിലിന്റെയം സംയോജിത കൃഷി സമ്പ്രദായ ​ഗവേഷണകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പച്ചക്കറിവിളകളും നെല്ലും ഉൾപ്പെടെ ഇരുപതിൽപ്പരം വിളകളാണ് കൃഷിചെയ്യുന്നത്.  
​ഗവേഷണ കേന്ദ്രം മേധാവി ഡോ. ജേക്കബ് ജോണും ഉദ്യോ​ഗസ്ഥരും സ്ഥലം സന്ദർശിച്ച് നിർദേശങ്ങൾ നൽകിയിരുന്നു.  അസി. പ്രിസണർ ഓഫീസറായ എം വി ലിജുവിന്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്.  ജയിൽ സൂപ്രണ്ട് ബി സുനിൽകുമാറാണ് തരിശായ ഭൂമിയിൽ കൃഷി ആരംഭിക്കാമെന്ന ആശയം മുന്നോട്ടു വച്ചത്. 
ജയിൽ‍ അന്തേവാസികളടങ്ങുന്ന കൂട്ടായ്മ കൃഷിപ്പണികൾ ഏറ്റെടുത്തു.  
മാർച്ചിൽ നട്ട പച്ചക്കറികളിൽനിന്ന് ആദ്യവിളവെടുപ്പ് ഡോ. ജേക്കബ് ജോൺ, ബി സുനിൽകുമാർ എന്നിവർ  നിർവഹിച്ചു.  സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജയിൽ പരിസരത്തെ കൂടുതൽ തരിശിടങ്ങളിൽ കൃഷിയിറക്കും. 
 
പ്രധാന വാർത്തകൾ
 Top