08 July Wednesday
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ ഒരുക്കം പൂര്‍ണം

തോൽക്കില്ല, കോവിഡിലും പരീക്ഷയിലും‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

നെന്മണിക്കരയിൽ തരിശുനിലത്തിലെ നെൽകൃഷിയുടെ കൊയ്‌ത്തുത്സവം

തൃശൂർ

സ്കൂൾ കവാടത്തിൽ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണം. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെർമൽ സ്കാനർ വഴി താപനില പരിശോധന. പരീക്ഷയെഴുതുന്നവർക്ക്‌ ഒരു ലക്ഷത്തിൽപരം മാസ്കുകൾ. 
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പരീക്ഷാർഥികൾക്ക് സുരക്ഷിതത്വമേറെ. കോവിഡിനുമുന്നിലും തോൽക്കില്ലെന്ന്‌ ഉറപ്പിച്ചാണ്‌ കുട്ടികൾ പരീക്ഷാഹാളിലേക്ക്‌ പ്രവേശിക്കുക. എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ മാറ്റിവച്ച പരീക്ഷകളുടെ നടത്തിപ്പിന് ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ്‌ നടത്തിയിട്ടുള്ളത്‌. ചൊവ്വാഴ്ച മുതലാണ് പരീക്ഷകൾ.
സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ജില്ലയിൽ 5,40,000 മാസ്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ ഒരുലക്ഷത്തിൽപ്പരം മാസ്‌ക്‌ പരീക്ഷാർഥികൾക്ക്‌ നൽകും. പൊതുവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ അംഗീകരിച്ച നിർദേശങ്ങളടങ്ങിയ ലഘുലേഖകളും മാസ്കുകളും കുട്ടികളുടെ വീടുകളിലേക്ക് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ എത്തിക്കും. 
പരീക്ഷാ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും ഫയർഫോഴ്സ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സ്കുളുകൾക്ക് ആവശ്യമായ സാനിറ്റെസറുകൾ വിതരണംചെയ്യും. പരീക്ഷക്ക്‌ എത്തുന്നതിന് യാത്രാ സൗകര്യം ഉറപ്പുവരുത്തിയിട്ടുണ്ട്. 
പരീക്ഷക്ക്‌ എത്തുന്നവരുടെ താപനില തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും തെർമൽസ്കാനർ എത്തിക്കുന്നതിന്‌ ജില്ലാ പഞ്ചായത്ത്‌ നടപടി സ്വീകരിക്കും. 
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി. വൈസ്‌ പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ജെന്നി ജോസഫ്, മഞ്ജുള അരുണൻ, കെ ജെ ഡിക്സൻ,  ദീപ, സെക്രട്ടറി കെ ജി തിലകൻ, സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ–- ഓർഡിനേറ്റർ ബിന്ദു പരമേശ്വരൻ, പ്രോഗ്രാം ഓഫീസർ ഡോ. വി പി മുഹമ്മദ് ഷാജുദ്ദീൻ എന്നിവർ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
 Top