30 May Saturday

ഊർജിതമാക്കണം: സിപിഐ എംറെയിൽ ഫെൻസിങ് പ്രവൃത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
പുൽപള്ളി
സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ റെയിൽഫെൻസിങ് ആയ വാകേരി, മൂടക്കൊല്ലി, സത്രംകുന്ന് എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തികൾ ഊർജിതമാക്കണമെന്ന്‌ സിപിഐ എം വാകേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിനെതിരായി  16 കോടി ഴചലവിലാണ്‌  12 കിലോമീറ്റർ വനാതിർത്തിയിൽ റെയിൽഫെൻസിങ് സ്ഥാപിക്കുന്നത്. കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയ വാകേരി മേഖലയിലെ ജനങ്ങൾക്ക് ഫെൻസിങ് പൂർത്തിയാകുന്നതോടെ വന്യമൃഗശല്യത്തിൽ നിന്ന് രക്ഷ നേടാനാവും.  ഫെൻസിങ് നിർമാണത്തെ കുറിച്ച് ചിലർ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിക്കണം. സി കെ അയ്യൂബ്, ഇ കെ ബാലകൃഷ്ണൻ, കെ ആർ ബാബു എന്നിവർ സംസാരിച്ചു. 
സിപിഐ എം നേതാക്കളായ ടി ബി സുരേഷ്‌,  എം എസ് സുരേഷ് ബാബു, ഇ കെ ബാലകൃഷ്ണൻ, സി കെ അയ്യൂബ്, കെ ആർ ബാബു തുടങ്ങിയവർ ഫെൻസിങ്‌ കാണാനെത്തി. 
 
പ്രധാന വാർത്തകൾ
 Top