20 April Saturday
സ്മാരക മന്ദിരം തുറന്നു

ടി കെ സിക്ക‌് നാടിന്റെ സ‌്മരണാഞ‌്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

ടി കെ സി സ്മാരക മന്ദിരം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു.

ചെറുവത്തൂർ
കമ്യൂണിസ‌്റ്റ‌് ‐ കർഷക പ്രസ്ഥാനത്തിന്റെ  സമുന്നത നേതാവ‌ും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ടി കെ സിയുടെ മുപ്പതാം ചരമവാർഷിക ദിനവും ടി കെ സി സ്മാരക മന്ദിരവും കോട്ടുമൂല ടി കെ സി നഗറിൽ മന്ത്രി ഇ പി ജയരാജൻ ഉദ‌്ഘാടനംചെയ‌്തു.  എം അമ്പൂഞ്ഞി അധ്യക്ഷനായി. രാവിലെ ഒമ്പതിന് കൊരയിച്ചാൽ കേന്ദ്രീകരിച്ച് വളണ്ടിയർമാർച്ചും പ്രകടനവും നടന്നു.  സ്മൃതി മണ്ഡപത്തിൽ സിപിഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ പതാക ഉയർത്തി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ പാലിയേറ്റീവ് സെന്റർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ ഫോട്ടോ അനാഛാദനവും എം രാജഗോപാലൻ എംഎൽഎ പ്രതിമ അനാഛാദനവും നിർവഹിച്ചു. 
ജില്ല സെക്രട്ടറിയറ്റംഗം പി ജനാർദനൻ സ‌്മരണിക പ്രകാശനം ചെയ്തു. ജില്ല കമ്മിറ്റിയംഗം ടി വി ഗോവിന്ദൻ ഏറ്റുവാങ്ങി. മുൻ എംഎൽഎ കെ കുഞ്ഞിരാമൻ ടി കെ സിയുടെ സഹധർമിണി പി പി മാധവി, പ്രതിമ നിർമിച്ച ചിത്രൻ കുഞ്ഞിമംഗലം, കോൺട്രാക്ടർ ജയന്ത്കുമാർ ഷെട്ടി എന്നിവരെ ആദരിച്ചു. കെ എം അനിൽകുമാർ സ‌്മരണിക പരിചയപ്പെടുത്തി. എം വി കോമൻ നമ്പ്യാർ, കെ പി വത്സലൻ, പി ആർ ചാക്കോ, കെ സുധാകരൻ, വി പി ജാനകി എന്നിവർ സംസാരിച്ചു. പി കമലാക്ഷൻ സ്വാഗതവും വി രാഘവൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top