28 February Sunday

യാത്രക്കാരെ വലച്ച്‌ പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021
കോട്ടയം
പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ കെഎസ്‌ആർടിസി പണിമുടക്ക്‌ യാത്രക്കാരെ വലച്ചു. ഐഎൻടിയുസി, ബിഎംഎസ്‌, ടിഡിഎഫ്‌ തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക്‌ കോട്ടയത്ത്‌  ഭാഗികമായിരുന്നു. 45 ശതമാനത്തിന് മേൽ ഹാജരുണ്ടായി. പണിമുടക്കിന് നേതൃത്വം നൽകിയ രണ്ട് യൂണിയനുകളുടെയും പ്രധാന പ്രവർത്തകരും ഭാരവാഹികളും തലേന്ന് ഡബിൾ ഡ്യൂട്ടി ചെയ്ത് ഇന്നത്തെ ഹാജർ ഉറപ്പിച്ചിരുന്നു.  
സർക്കാർ കുടിശ്ശിക ഡിഎയുടെ ഒരു ഭാഗം മാർച്ചിലെ ശമ്പളത്തിൽ അനുവദിക്കുകയും, ജൂണിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടും എംഡി നടത്തിയ ഒത്തുതീർപ്പ് ശ്രമം തകിടംമറിച്ച് പണിമുടക്ക് അടിച്ചേൽപ്പിക്കുകയായിരുന്നു. നിലവിൽ 1500രൂപ വീതം ഇടക്കാലാശ്വാസം നവംബർ മുതൽ വിതരണം ചെയ്യുന്നുണ്ട്. 
സർവീസ് നടത്തിയ വനിതാ ജീവനക്കാരടക്കമുള്ളവരെ കേട്ടാലറയ്‌ക്കുന്ന അസഭ്യവർഷമാണ് സമരക്കാർ വിവിധ ഡിപ്പോകളിൽ നടത്തിയത്. ബിഎംഎസ്‌  പ്രവർത്തകർ ഇതിന് മുന്നിൽത്തന്നെണ്ടായി. കോട്ടയം യൂണിറ്റിൽ സമരക്കാർ മദ്യപിച്ചെത്തി ബഹളംകൂട്ടി. കൺട്രോളിങ്‌ ഇൻസ്പെക്ടർമാരെ ആക്രമിക്കാനും ശ്രമിച്ചു. രാവിലെ സർവീസിന്‌ തയ്യാറായി വന്നവരെ പല ഡിപ്പോയിലും ബലമായി തടഞ്ഞു. പൊലീസ് ഇടപെട്ട്‌ സർവീസ് വിടുകയായിരുന്നു. 
വൈക്കം, പാലാ, പൊൻകുന്നം ഡിപ്പോകളിൽ ഉത്തരവാദപ്പെട്ട സൂപ്പർവൈസറി ഉദ്യോഗസ്ഥർ തന്നെ ജീവനക്കാരെ മുൻകൂട്ടി വിന്യസിക്കാതെ സർവീസ് തടസ്സപ്പെടുത്താൻ കൂട്ടുനിന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top