മഞ്ചേരി
വധശ്രമക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന അഞ്ചാംപ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരൂർ വള്ളത്തൂർ മണ്ണിലാക്കൽ ആലിക്കുട്ടി (55)യുടെ ജാമ്യാപേക്ഷയാണ് മഞ്ചേരി ജില്ലാ സെക്ഷൻസ് കോടതി ജഡ്ജി കെ പി ജോൺ തള്ളിയത്. 2020 ആഗസ്ത് 28ന് തെന്നല വെസ്റ്റ് ബസാർ അങ്ങാടിയിലാണ് സംഭവം. കൂട്ടുകാരനോട് സംസാരിച്ചുനിൽക്കുകയായിരുന്ന പരാതിക്കാരനെ നാലംഗ സംഘം ഇരുമ്പ് വടി, മരവടി, കത്തി, ഇരുമ്പ് കൊളുത്ത് എന്നിവ ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. തെന്നല വലിയപറമ്പത്ത് മുഹമ്മദ് സലീം (54), മക്കളായ സാലിം അലി (24), സർഫാസ് അലി (22), ആദൃശേരി മണ്ണാരക്കൽ ചിലവിൽ നെടുപറമ്പിൽ ലുഖ്മാൻ (23) എന്നിവരാണ് വധശ്രമക്കേസിലെ പ്രതികൾ.
പ്രതികൾക്ക് മുൻകൂർ ജാമ്യമില്ല
മഞ്ചേരി കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ പിന്തുടർന്ന് തടഞ്ഞ് വയ്ക്കുകയും മർദിക്കുകയും ചെയ്തുവെന്ന കേസിൽ ഒളിവിൽകഴിയുന്ന രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. രണ്ടത്താണി ഒളമതിൽ നൂറേമൂച്ചി റിയാസ് (37), ചോലക്കൽ മണ്ണിങ്ങച്ചാലിൽ നസീർഖാൻ (39) എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. 2021 ജനുവരി 31ന് രാത്രി എട്ടോടെ വെള്ളുവമ്പ്രം ചീനിക്കലിലാണ് സംഭവം. മലമ്പുഴയിലെ വീട്ടിൽനിന്നും കാറിൽ കോഴിക്കോട്ടേക്ക് പോകവെ മലപ്പുറം മുതൽ പിന്തുടർന്നെത്തിയ പ്രതികൾ തടഞ്ഞുനിർത്തുകയും അപമാനിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് കേസ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..