28 February Sunday

സീതി ഹാജി ക്യാൻസർ സെന്റർ മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 24, 2021

--സീതി ഹാജി ക്യാൻസർ ഡിറ്റക്ഷൻ ട്രീറ്റ്‌മെന്റ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി ഉദ്ഘാടനംചെയ്യുന്നു

എടവണ്ണ
എടവണ്ണ സിഎച്ച്എസ്‌സിയിലെ സീതി ഹാജി ക്യാൻസർ ഡിറ്റക്ഷൻ ട്രീറ്റ്‌മെന്റ് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു.   ജില്ലയിലെ ക്യാൻസർ രോഗികൾക്ക് സെന്റർ ഏറെ ആശ്വാസകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ക്യാൻസർ  ചികിത്സക്ക് വേണ്ട മാമോഗ്രാം, എക്‌സറെ, അൾട്രാസൗണ്ട് സ്‌കാനിങ്, കീമോതെറാപ്പി, ലബോട്ടറി തുടങ്ങി എല്ലാവിധ ആധുനിക രീതിയിലുള്ള സജീകരണങ്ങളും ഇവിടെ സജ്ജമാണ്. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ട്‌ കോടി രൂപ ചെലവഴിച്ചാണ് രണ്ട് കെട്ടിടങ്ങൾ നിർമിച്ചത്. എല്ലാ വിധ ക്യാൻസർ ചകിത്സയും കേന്ദ്രത്തിൽ സൗജന്യമായിരിക്കും.  കാരുണ്യ ഫാർമസിയുടെ സേവനവും സെന്ററിൽ ലഭ്യമാണ്. ക്യാൻസർ മരുന്നുകൾക്ക് 50 ശതമാനംമുതൽ 90 ശതമാനംവരെ ആനുകൂല്യം ലഭിക്കും. ക്യാൻസർ സെന്റർ തുടങ്ങുന്നതിനുണ്ടായിരുന്ന നിയമക്കുരുക്കുകളും തടസങ്ങളും മാറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും   ആരോഗ്യമന്ത്രി കെ   കെ ശൈലജയും ഏറെ സഹായിച്ചതായി പി കെ ബഷീർ എംഎൽഎ  പറഞ്ഞു. പൊതുസമ്മേളനം ഉദ്ഘാടനവും മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണവും രാഹുൽ ഗാന്ധി എംപി നിർവഹിച്ചു. കെ സി വേണുഗോപാൽ എംപി, എ പി അനിൽകുമാർ എംഎൽഎ തുടങ്ങിയവർ മുഖ്യാതിഥികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top