31 March Tuesday

പ്രൊഫഷണൽ നാടകം 100–-ാം വാർഷികാഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Feb 24, 2020

 പ്രൊഫഷണൽ നാടകം 

100–-ാം വാർഷികാഘോഷം
ചിറയിൻകീഴ്
മലയാള പ്രൊഫഷണൽ നാടകത്തിന്റെ 100–-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൂടിയിരിപ്പ് പരിപാടി നടന്നു. ഉദ്ഘാടനം  കേരള യൂണിവേഴ്സിറ്റി ഡെവലപ്മെന്റ്‌ കൗൺസിൽ മുൻ ഡയറക്ടർ ഡോ. എം ജയപ്രകാശ് നിർവഹിച്ചു.  "കടയ്ക്കാവൂർ കുഞ്ഞുകൃഷ്‌ണ പണിക്കരും മലയാള പ്രൊഫഷണൽ നാടകപ്രസ്ഥാനവും’ എന്ന വിഷയത്തിൽ ഡോ. ജയപ്രകാശ് വിഷയാവതരണം നടത്തി. ഡോ. എം ജയരാജ്, ഉണ്ണി ആറ്റിങ്ങൽ, ബി എൻ സൈജുരാജ്, എസ് പ്രവീൺചന്ദ്ര, എസ് സുകുട്ടൻ എന്നിവർ സംസാരിച്ചു. 
കടയ്ക്കാവൂർ കുഞ്ഞുകൃഷ്‌ണപണിക്കർ ട്രസ്റ്റ് രൂപീകരിക്കാനും സുവനീർ തയ്യാറാക്കാനും  നാടകപഠന ശിൽപ്പശാല  സംഘടിപ്പിക്കാനും തീരുമാനിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
 
 
 

 

പ്രധാന വാർത്തകൾ
 Top