25 March Monday

ചെന്നിത്തലയെ വിമർശിച്ചു; മണ്ഡലം സെക്രട്ടറി പുറത്ത്‌

സ്വന്തം ലേഖകൻUpdated: Sunday Feb 24, 2019
തിരുവനന്തപുരം
പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തലയെയും കുടുംബത്തിനെയും വാട‌്സാപ‌് ഗ്രൂപ്പിലൂടെ അപമാനിച്ചതിന‌് കോൺഗ്രസ‌് ശാസ‌്തമംഗലം മണ്ഡലം സെക്രട്ടറി ടി ദേവൻനായർക്ക‌് സ‌സ‌്പെൻഷൻ. ചെന്നിത്തലയുടെ മകന്റെ ആർഭാടപൂർവമായ വിവാഹനിശ്ചയത്തിനെതിരെ നടത്തിയ പ്രതികരണമാണ‌് വിവാദമായത‌്.  ഹർത്താൽ നടത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചശേഷം കുടുംബത്തിലെ വിശേഷം ആഘോഷപൂർവം നടത്തിയതിനെതിരെയായിരുന്നു വിമർശം. 
ഇത‌ുസംബന്ധിച്ച‌് പരാതിയിൽ ദേവൻനായരോട‌് വിശദീകരണം ചോദിച്ചിരുന്നു. മറുപടി തൃപ‌്തികരമല്ലെന്ന‌ു കാണിച്ചാണ‌് നടപടിയെന്ന‌് ഡിസിസി പ്രസിഡന്റ‌് നെയ്യാറ്റിൻകര സനൽ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top