വെഞ്ഞാറമൂട്
മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ അന്തരിച്ച എം സോമശേഖരൻ നായരുടെ 50–-ാം ചരമവാർഷികവും പ്ലാക്കീഴ് എസ് എം ലൈബ്രറിയുടെ 47–-ാം വാർഷികവും ആചരിച്ചു. ലൈബ്രറി ആരംഭിക്കുന്ന " ഒപ്പം ’ സാന്ത്വന പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. ചികിത്സാ സഹായ വിതരണം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ നിർവഹിച്ചു.
ലൈബ്രറി പ്രസിഡന്റ് എം എസ് രാജു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ,
വൈസ് പ്രസിഡന്റ് എസ് ലേഖാകുമാരി, കെ സജീവ്, ടി നന്ദു,അഡ്വ എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ബാബുരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് സത്യപാലൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..