23 January Sunday

ജയിൽ ദിനാഘോഷത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

ജില്ലാ ജയിലിൽ നടക്കുന്ന ജയിൽക്ഷേമ ദിനാഘോഷ പരിപാടികളുടെ 
ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു

കോഴിക്കോട്‌
തടവുകാരുടെ മാനസികോല്ലാസവും മനഃപരിവർത്തനവും ലക്ഷ്യമിട്ട്‌ ജില്ലയിൽ ജയിൽ ദിനാഘോഷ പരിപാടിക്ക്‌ തുടക്കമായി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു. ജയിലുകളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സമ്പന്ന രാജ്യങ്ങൾക്ക്‌ സമാനമായി സംസ്ഥാനത്തെ ജയിലുകളും വളരുകയാണ്‌. മാനസിക പരിവർത്തനത്തിനുള്ള  പ്രതിജ്ഞയുമായിട്ടായിരിക്കണം ഓരോരുത്തരും  ജയിലിൽനിന്ന്‌ പുറത്തുപോകേണ്ടതെന്നും മന്ത്രി പറഞ്ഞു.
അന്തേവാസികൾക്കായി കഥ-–-കവിതാ രചന, ഗാനാലാപനം, ചെസ്, കാരംസ്  മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ഡിസംബർ രണ്ടിന് സമാപിക്കും. 
ഉദ്‌ഘാടന ചടങ്ങിൽ ഉത്തരമേഖലാ പ്രിസൺസ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ എം കെ വിനോദ്കുമാർ അധ്യക്ഷനായി. റീജ്യണൽ വെൽഫെയർ ഓഫീസർ കെ വി മുകേഷ്, കോർപറേഷൻ കൗൺസിലർ പി കെ നാസർ, ജില്ലാ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് എ കെ സുരേഷ്, ഉത്തരമേഖലാ കെജെഎസ്ഒഎ സെക്രട്ടറി രാജീവൻ കൊട്ടയോടൻ എന്നിവർ സംസാരിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് വി ആർ ശരത്‌ സ്വാഗതവും വെൽഫെയർ ഓഫീസർ ടി രാജേഷ്‌കുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top