28 January Friday

റോഡ് പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം– മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021
കോഴിക്കോട്‌
ജില്ലയിലെ പ്രധാന റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയണമെന്ന്   മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവ  പൂർത്തിയായാൽ തന്നെ ജില്ലയുടെ ചിത്രം മാറും. ജനങ്ങൾ പരാതി പറയാൻ കാത്തുനിൽക്കാതെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കണം. റോഡുകൾ ഇടയ്ക്ക് പരിശോധിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
എംഎൽഎമാരുടെ ഭാഗത്തുനിന്നുണ്ടാകേണ്ട സഹായങ്ങൾ ലഭ്യമാകാൻ അവരെ യഥാസമയം വിവരം അറിയിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലങ്ങൾ കൈയേറുന്നതിനെതിരെ കർശന നിലപാട് എടുക്കും. പിഡബ്ലുഡിയുടെ അനുവാദമില്ലാതെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് പരിശോധിക്കും. പിഡബ്ലുഡി റസ്റ്റ് ഹൗസുകളിൽ കലക്ടറുടെ പരിശോധനയുണ്ടാകും. 
രാമനാട്ടുകര മുതൽ വെങ്ങളം വരെയും വെങ്ങളം മുതൽ അഴിയൂർ വരെയുമുള്ള നാഷണൽ ഹൈവേ അതോറിറ്റി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രോജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.  ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മാർച്ചോടെ കോഴിക്കോട്- ബാലുശേരി റോഡ് നിർമാണത്തിന്റെ ടെൻഡർ നടപടികൾ തുടങ്ങുമെന്ന് റോഡ് ഇൻഫ്രാസ്‌ട്രെക്ചർ കോ ഓർഡിനേഷൻ കേരള ഉദ്യോഗസ്ഥർ അറിയിച്ചു.
എഎ കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ രണ്ടാം ഘട്ടത്തിൽ  ഉൾപ്പെട്ട 10 റോഡുകളുടെ സ്ഥലമെടുപ്പ് നടപടികളും ഡിപിആർ തയ്യാറാക്കുന്നതും മാർച്ചിനകം പൂർത്തീകരിക്കും. വട്ടക്കിണർ -രാമനാട്ടുകര റോഡ്, മീഞ്ചന്ത ഫ്‌ളൈ ഓവർ, പന്നിയങ്കര പന്തീരങ്കാവ് റോഡ്, പേരാമ്പ്ര ബൈപാസ്  പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന്  മന്ത്രി നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top