30 November Monday

25ന്‌ ബൂത്തുതലത്തിൽ യുവജന പ്രതിരോധാഗ്നി

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 തൃശൂർ

കൂത്തുപറമ്പ് രക്തസാക്ഷി ദിനം 25ന്‌ ജില്ലയിൽ സമുചിതമായി ആചരിക്കും. മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും ഓഫീസുകളിലും രാവിലെ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തും. "കേരളത്തിന് കാവലാവുക വലതുപക്ഷ അജൻഡ തിരിച്ചറിയുക’ എന്ന മുദ്രാവാക്യമുയർത്തി ബൂത്ത് കേന്ദ്രങ്ങളിൽ വൈകിട്ട് അഞ്ചിന്‌ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ‘യുവജന പ്രതിരോധാഗ്നി' സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി പി ബി അനൂപ് ചാവക്കാട്ടും സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഗ്രീഷ്മ അജയഘോഷ്- മണ്ണുത്തിയിലും ജില്ലാ പ്രസിഡന്റ്‌- കെ വി രാജേഷ് ഇരിങ്ങാലക്കുടയിലും ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ബി ജയൻ– വളളത്തോൾനഗർ, അഡ്വ. എം വി വൈശാഖൻ– ഒല്ലൂർ, ആർ എൽ ശ്രീലാൽ– കൊടുങ്ങല്ലൂർ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സി എസ് സംഗീത്– മാള, പ്രസിഡന്റ്‌ ജാസിർ ഇക്ബാൽ– ചാലക്കുടി എന്നിവിടങ്ങളിൽ ഉദ്ഘാടനം ചെയ്യും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൂത്തുപറമ്പ് രക്തസാക്ഷി ദിന പരിപാടികളിൽ പങ്കെടുക്കാൻ മുഴുവൻ യുവജനങ്ങളോടും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top