30 November Monday
140 കോടിയുടെ വികസനം

ഇതാകണം ജില്ലാ ആശുപത്രി

പി പ്രമോദ്Updated: Monday Nov 23, 2020

മാവേലിക്കര ജില്ലാ ആശുപത്രി

മാവേലിക്കര
തിരുവിതാംകൂറിന്റെ പഴയ ധർമാശുപത്രിയായ മാവേലിക്കര ജില്ല ആശുപത്രിയിൽ കിഫ്ബി വഴി സർക്കാർ നടപ്പാക്കുന്നത്‌ കോടികളുടെ വികസനം.  132 കോടി ചെലവിൽ നിർമാണം ആരംഭിക്കുന്ന അത്യാധുനിക ഏഴുനില സൂപ്പർ സ്‌പെഷ്യാലിറ്റി  കെട്ടിടസമുച്ചയമാണ്‌ പ്രധാനം.  
102 കോടിയുടെ പ്രവർത്തനങ്ങൾക്ക് ടെൻഡർ നടപടികളായി. സംസ്ഥാനത്തെ 18 ജില്ലാ ആശുപത്രികളിൽ ഏറ്റവും കൂടുതൽ ഫണ്ട് ലഭ്യമായതും ഇവിടെ. 
  ആർ രാജേഷ് എംഎൽഎയുടെ ഇടപെടലിലൂടെ കിഫ്ബി വഴി ഒരു കോടി ഏഴു ലക്ഷംരൂപ ചെലവഴിച്ച് ഡയാലിസിസ് യൂണിറ്റ്  ആരംഭിച്ചത് കഴിഞ്ഞ ആഗസ്‌തിലാണ്.  
2.05 കോടി ചെലവിൽ അത്യാധുനിക ഐസിയു, ലെവൽ ഡി എഎൽഎസ് ആംബുലൻസ്, 70 ലക്ഷം മുടക്കി  ഡോർമെറ്ററി കാന്റീൻ, ബഗ്ഗി ആംബുലൻസ് സൗകര്യം, കീമോതെറാപ്പി-, കാരുണ്യ ഫാർമസി അടക്കം കഴിഞ്ഞ നാലര വർഷത്തിനിടെ 140 കോടിയുടെ വികസനം  നടപ്പാക്കി.  
    ആതുരസേവന രംഗത്ത്‌ 220 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സ്ഥാപനം ആർ രാജേഷ് എംഎൽഎയുടെയും ജില്ലാ പഞ്ചായത്തിന്റെയും ഇടപെടലിൽ സംസ്ഥാനത്തെ മികച്ച സർക്കാർ ആശുപത്രികളിലൊന്നായി വളർന്നു.  
ജില്ലയാകും മുമ്പേ 
ജില്ലാ ആശുപത്രി
രാജഭരണ കാലത്ത് തിരുവിതാംകൂറിൽ സ്ഥാപിതമായ അഞ്ച് ധർമാശുപത്രികളിൽ ഒന്നാണിത്. അന്നത്തെ കൊല്ലം ഡിവിഷനിലെ മുഖ്യ ആശുപത്രി.  സ്വാതന്ത്ര്യത്തിനുശേഷം പൊതുജനങ്ങൾക്ക് പൂർണമായും തുറന്നു കൊടുത്തത്, തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാളാണ്. പിന്നീട് താലൂക്ക് ആശുപത്രിയായും ജില്ലാ ആശുപത്രിയായും ഉയർത്തപ്പെട്ടു. ആലപ്പുഴ ജില്ലാ രൂപീകരണത്തിനു മുമ്പും ഒരു ജില്ലാ ആശുപത്രിയുടെ പദവി ഈ ആതുരാലയത്തിന് ലഭിച്ചിരുന്നു. തിരുവിതാംകൂറിൽ ആദ്യമായി പ്രതിരോധ കുത്തിവെയ്‌പെടുക്കുന്നത് റാണി ഗൗരീ ലക്ഷ്മിബായിയാണ് (1810-–-15). ഗൗരീ പാർവ്വതീ ബായിയാണ് (1815–--29) മാവേലിക്കരയിലും പ്രതിരോധ കുത്തിവെയ്‌പ്പ്‌ പ്രചരിപ്പിക്കുന്നത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top