25 November Wednesday

തൃക്കൊടിത്താനത്ത്‌ വികസനക്കൊടിയേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020
ചങ്ങനാശേരി 
വികസനപദ്ധതികളുടെ തുടർച്ചയാണ്‌  15 വർഷമായി ജില്ലാ പഞ്ചായത്ത്‌ തൃക്കൊടിത്താനം ഡിവിഷനെ ശ്രദ്ധേമാക്കുന്നത്‌. തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡി സ്‌കൂളിനെ അന്താരാഷ്‌‌ട്ര നിലവാരമുള്ള സ്‌കൂളാക്കി ഉയർത്തുന്നതിൽ നിർണായക പങ്കാണ്‌ ജില്ലാ പഞ്ചായത്തംഗം വി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നത്‌. ജില്ലാ പഞ്ചായത്തംഗം മാത്രം 2.32 കോടി രൂപയുടെ വികസന പദ്ധതികൾ‌ സ്‌കൂളിൽ നടപ്പാക്കി‌. തൃക്കൊടിത്താനം പഞ്ചായത്തിലെ 20ഉം പായിപ്പാട്‌ പഞ്ചായത്തിലെ 16ഉം വാഴപ്പള്ളി പഞ്ചായത്തിലെ രണ്ടും മാടപ്പള്ളി പഞ്ചായത്തിലെ ഏഴും  വാർഡടക്കം 45 വാർഡുകളാണ്‌ ഡിവിഷൻ പരിധി. 2005ൽ എ വി റസലും 2010 എൻ സി പ്രനിയും 2015ൽ വി കെ സുനിൽകുമാറുമായിരുന്നു ഡിവിഷനെ പ്രതിനിധീകരിച്ചത്‌. ഡിവിഷനിൽ 2005 മുതൽ 2020 വരെ എൽഡിഎഫ്‌ പ്രതിനിധികളാണ്. 
മഞ്‌ജു സുജിത്താണ്‌്‌ എൽഡിഎഫ്‌ സ്ഥാനാർഥി. ഗ്ലോബൽ കാൻസർ കൺസൺ ഇന്ത്യയിലെ(ജിസിസിഐ) കേരള- റീജണൽ സീനിയർ ജനറൽ മാനേജരായിരുന്ന മഞ്‌ജുവിന്‌ ഡൽഹിയിലും കേരളത്തിലുമായി 17 വർഷത്തെ പ്രവർത്തി പരിചയം. അന്തർദേശീയ സന്നദ്ധ സംഘടനയിൽ പ്രോഗ്രാം കോർഡിനേറ്ററമായിരുന്നു. സാമൂഹിക സേവനത്തിന്‌ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്‌. 
  പായിപ്പാട്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന സ്വപ്‌നബിനുവാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. വിജിത(രമ്യ കണ്ണാട്ട്‌) എൻഡിഎ സ്ഥാനാർഥിയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top