30 November Monday

കണ്ണിമയടയും വേഗത്തിൽ, മികവ്‌ ഇവിടെത്തന്നെ

സി എ പ്രേമചന്ദ്രൻUpdated: Monday Nov 23, 2020

പുതിയ മുഖം നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടം

തൃശൂർ
അടിമുടി മാറി. സ്‌കൂളൊന്നും പഴയ സ്‌കൂളല്ല. കണ്ണടച്ചുതുറക്കുമ്പോഴേക്കും കെട്ടിടങ്ങൾ മാറി, ക്ലാസ്‌ മുറികൾ മാറി, ലാബും ഐടി മുറികളും, പ്രൊജക്‌ടറും, സ്‌ക്രീനും വന്നു–-അഞ്ചാണ്ടിൽ‌ അമ്പരപ്പിക്കുന്ന മാറ്റം. പണക്കെട്ടുമായി മക്കളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകളുടെ പടികടത്തി വിടാൻ  കാത്തുനിന്നവർ തിരിഞ്ഞു നടന്നു. മികവ്‌ ഇവിടെത്തന്നെ. പഠനം അന്തർദേശീയ നിലവാരത്തിലേക്ക്‌ മാറ്റിയ പൊതുവിദ്യാലയങ്ങളുടെ മികവിൽ രാജ്യം കേരളത്തെ ആദരിച്ചപ്പോൾ തൃശൂരും തിളങ്ങി.  കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്‌ ഒരുങ്ങിയ, ജില്ലയിലെ നിരവധി സ്‌കൂളുകൾ കരുത്ത്‌ വീണ്ടെടുത്തു. ജില്ലയിൽ 13 സ്കൂളുകൾക്ക് അഞ്ചുകോടി രൂപവീതവും 13  സ്കൂളുകൾക്ക് മൂന്നുകോടിവീതവും അനുവദിച്ചു. 904 പ്രൈമറി സ്‌കൂളുകളിൽ ഹൈടെക്‌ സംവിധാനമൊരുക്കി. ഹയർസെക്കൻഡറിയിൽ 3928 ക്ലാസ്‌മുറികൾ ഹൈടെക്കാക്കി.  എല്ലാ ഹയർസെക്കൻഡറി സ്‌കൂളുകളും ഹൈടെക്കാക്കിയ, സംസ്ഥാനത്തെ ആദ്യമണ്ഡലം ചേലക്കരയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top