12 November Tuesday

മുളമനക്കുന്നിൽ വിള്ളൽ: 8 കുടുംബങ്ങളെ മാറ്റി

സ്വന്തം ലേഖകൻUpdated: Wednesday Oct 23, 2019

മുളമനക്കുന്നിലുണ്ടായ വിള്ളൽ

വെഞ്ഞാറമൂട്
കനത്ത മഴയിൽ വാമനപുരം മുളമനക്കുന്നിലുണ്ടായ വിള്ളലിനെ തുടർന്ന് 8 കുടുംബങ്ങളിലെ 18 പേരെ മാറ്റി പാർപ്പിച്ചു. വാമനപുരം പഞ്ചായത്തിലെ ഈട്ടിമൂട് വാർഡിൽ മുളമന വി ആന്റ്‌ എച്ച്എസ്എസിന്‌ സമീപമുള്ള കുന്നിലാണ്‌ വിള്ളൽകണ്ടെത്തിയത്‌. 35 മുതൽ 38 അടിവരെ ചരിവുള്ള ഈ കുന്നിൽ 30 സെമി. മുതൽ ഒരു മീറ്റർ വരെ വീതിയുള്ള വിള്ളലാണ് രൂപപ്പെട്ടത്.  തിങ്കളാഴ്ച പെയ്ത മഴയിൽ കുന്നിലെ ഉരുളൻപാറകൾ താഴെ സ്ഥിതിചെയ്യുന്ന വീട്ടിലേക്ക്‌ വീണിരുന്നു. ഈട്ടിമൂട് ജി കെ നിവാസില്‍ കുഞ്ഞുമോന്റെ വിടിനു മകുളിലേക്കാണ് വീണത്.
 
കുന്നിൽനിന്നും ഒലിച്ചുവന്ന വെള്ളത്തോടൊപ്പം മണ്ണും പാറക്കല്ലുകളും വീടിനുമേല്‍ പതിക്കുകയായിരുന്നു. സംശയം തോന്നി ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പാറകളില്‍ വിള്ളല്‍ കണ്ടെത്തിയത്‌. തുടർന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റിലെ  ജിയോളജിസ്റ്റ് അൻസീന, എമർജൻസി ഓപ്പറേഷൻ സെന്ററിലെ രാമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മഴ ശക്തമായാൽ മണ്ണിടിച്ചിലിനും പാറകളുടെ പതനത്തിനും സാധ്യതയുള്ളതിനാൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. മണ്ണിടിച്ചിലിന്റെ ഭാഗമായാണ് കുന്നിൽ വിള്ളലുണ്ടായതെന്ന്‌ ഹസാർട്ട് അനലിസ്റ്റ് രാജലക്ഷ്മിരാധാകൃഷ്ണൻ പറഞ്ഞു.
സംഭവമറിഞ്ഞ് ഡി കെ മുരളി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ ദേവദാസ്, നെടുമങ്ങാട് താലൂക്ക് അഡീഷണൽ തഹസിൽദാർ അനിൽ ജോസ്, പഞ്ചായത്തംഗം ടി എസ് ഷീജ തുടങ്ങിയവർ സ്ഥലത്തെത്തി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top