കാർ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

വടക്കാഞ്ചേരി
ചിറ്റണ്ട പൂങ്ങോട് വളവിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. വരവൂർ സ്വദേശി ലോഗേഷി(25) നാണ് പരിക്കേറ്റത്. ഞായർ പകൽ 11 :30 നാണ് അപകടം നടന്നത്. നിരന്തരമായി അപകടം നടക്കുന്ന മേഖലയാണിത്. കുണ്ടന്നൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാറും വരവൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ലോഗേഷിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറിന്റെ ഒരു വശവും ബൈക്ക് പൂർണമായും തകർന്നു.
0 comments