27 September Tuesday
തെരുവുനായ ആക്രമണം

അമ്മയുടെ കൈയിലിരുന്ന 
കുഞ്ഞിനും കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
വർക്കല
അമ്മയുടെ കൈയിലിരുന്ന ഒന്നര വയസ്സുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. ഇലകമണ്‍ കളത്തറ ജങ്ഷന് സമീപം ബിസ്മില്ല മന്‍സിലില്‍ നവാബിന്റെയും താജുന്നിസയുടെയും മകള്‍ നൂറ ഹുദയുടെ ഇടതുതുടയിലാണ് കടിയേറ്റത്. 
ആഴത്തിലുള്ള മുറിവേറ്റതിനെത്തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ച് വാക്‌സിനെടുത്തു. ബുധൻ രാവിലെ പത്തോടെയായിരുന്നു സംഭവം. താജുന്നിസ കുട്ടിയെ എടുത്ത് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോൾ ചാടി കടിക്കുകയായിരുന്നു. 
കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മൂമ്മ സജീന ഓടിയെത്തി നായയെ അടിച്ചോടിക്കാന്‍ ശ്രമിച്ചു. കടി വിടാതിരുന്നതിനെ തുടര്‍ന്ന്‌ പട്ടിയെ സജീന എടുത്തെറിഞ്ഞു. പട്ടി സജീനയെയും കടിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരെത്തിയാണ് രക്ഷിച്ചത്‌. കളത്തറ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണ്‌.

ചെമ്പൂരിൽ വയോധികനടക്കം 
മൂന്നുപേർക്ക്‌ കടിയേറ്റു

ആറ്റിങ്ങൽ
ചെമ്പൂരിൽ വയോധികനടക്കം മൂന്നുപേർക്ക്  തെരുവ്‌നായയുടെ കടിയേറ്റു. മുദാക്കൽ ചെമ്പൂര് കുന്നത്താം കോണം ഡയമണ്ട് ഗാർഡൻ ഗായത്രിയിൽ ഗോപിനാഥനെയാണ്(84 , റിട്ട. വിഎസ് എസ് സി ) നായ കടിച്ചത്. വീടിനു പുറത്ത് നിൽക്കുകയായിരുന്ന ഗോപിനാഥനെ തൊട്ടടുത്ത മതിൽ ചാടിയെത്തിയാണ് നായ കടിച്ചത്. ഇതേ നായ   തൊട്ടടുത്ത്‌ ജോലി ചെയ്യുകയായിരുന്ന മുദാക്കൽ പാലം സ്വദേശി പുരുഷോത്തമനെയും (63), ചെമ്പൂരിലെ ഓട്ടോ ഡ്രൈവർ പ്രകാശനെയും (61) കടിക്കുകയായിരുന്നു. പേവിഷബാധയേറ്റതായി സംശയിക്കുന്ന നായ പ്രദേശത്ത് അലഞ്ഞ് തിരിയുന്ന നിരവധി നായകളെയും കടിച്ചിട്ടുണ്ട്‌. രണ്ട് മാസത്തിനുള്ളിൽ നായ കുറുകെ ചാടി നിരവധി പ്രദേശവാസികൾക്കാണ് പരിക്കേറ്റത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top